Latest NewsIndia

‘യുപിയിൽ മനഃപൂർവം കലാപം ഉണ്ടാക്കാൻ നോക്കി, 57 പോലീസുകാരെ അക്രമകാരികൾ വെടിവെച്ചു’- യുപി പോലീസ് മേധാവി

പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്ത് മന:പൂര്‍വ്വം കലാപം അഴിച്ചുവിടാന്‍ ഭീകരന്മാര്‍ അവസരം മുതലെടുക്കുന്നുവെന്ന് സംശയിക്കുന്നതായി സിംഗ് പറഞ്ഞു.

ലഖ്നൗ: പൗരത്വ നിയമത്തിലെ എതിര്‍പ്പ് മറയാക്കി സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ നോക്കിയവര്‍ 57 പോലിസുകാരെ ഗുരുതരമായി വെടിവച്ച്‌ പിരിക്കേല്‍പ്പിച്ചതായി ഡിജിപി ഒ.പി. സിംഗ് വെളിപ്പെടുത്തി. പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്ത് മന:പൂര്‍വ്വം കലാപം അഴിച്ചുവിടാന്‍ ഭീകരന്മാര്‍ അവസരം മുതലെടുക്കുന്നുവെന്ന് സംശയിക്കുന്നതായി സിംഗ് പറഞ്ഞു. കഴിഞ്ഞ 3-4 ദിവസങ്ങളിലായി നടന്ന അക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടതായും പോലീസ് മേധാവി അറിയിച്ചു.

രാംപൂര്‍, അയോധ്യ, ഗോരഖ്പൂര്‍, ലഖ്നൗ, ബിജനോര്‍, ഫരീദാബാദ്, മീറഠ്, ബുലന്ദ്ശഹര്‍, മുസഫര്‍നഗര്‍ എന്നിവിടങ്ങളിലാണ് അക്രമം നടന്നതെന്നും സിംഗ് വ്യക്തമാക്കി. അക്രമങ്ങളില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 20 പേരെ കസ്റ്റഡിയിലെടുത്തുവെന്നും ഉത്തര്‍പ്രദേശ് പോലീസ് മേധാവി പറഞ്ഞു. അതേസമയം പ്രതിഷേധത്തിന്റെ പേരില്‍ കലാപം നടത്തരുന്നതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

പൗരത്വനിയമഭേദഗതി നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല, അറിയില്ലെങ്കിൽ നിയമജ്ഞരോട് ചോദിക്കുക: പ്രധാനമന്ത്രി

അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഇവരുടെ കൈയില്‍ നിന്നു തന്നെ ഈടാക്കുമെന്നും യു.പി. മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ യു.പി.യിലെ പലയിടങ്ങളിലും സംഘര്‍ഷം രൂക്ഷമായിരുന്നു.നിരവധി വീടുകള്‍ കലാപകാരികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ ഇവര്‍ അഗ്‌നിക്കിരയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button