Latest NewsKeralaNews

പൗരത്വ ബിൽ: ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ രാഷ്ട്രമാണ് വലുതെന്ന മുദ്രാവാക്യമുയര്‍ത്തി എബിവിപിയുടെ റാലി

കൊച്ചി: കലാപം നടത്തുന്ന രാഷ്ട്രവിരുദ്ധ ശക്തികളെ തുറന്നു കാട്ടി എബിവിപി കൊച്ചി നഗരത്തില്‍ നടത്തിയ റാലി ശ്രദ്ധേയമായി. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ രാഷ്ട്രമാണ് വലുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ റാലി നടത്തിയത്. ത്രിവര്‍ണ്ണ റാലിയില്‍ ദേശ സ്‌നേഹ മുദ്രാവാക്യങ്ങളുയര്‍ത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച റാലി ഹൈക്കോടതി ജംഗ്ഷനില്‍ സമാപിച്ചു.

ദേശീയ പൗരത്വ നിയമത്തെ പിന്തുണച്ചും ഇതിന്റെ പേരില്‍ കലാപം നടത്തുന്ന രാഷ്ട്ര വിരുദ്ധ ശക്തികളെയും രാഷ്ട്രീയ നേട്ടത്തിനായി ഇവരെ പിന്തുണയ്ക്കുന്നവരെയും തുറന്നു കാട്ടിയായിരുന്നു റാലി. ഐക്യത്തിന്റെ സന്ദേശവുമായി നീളത്തില്‍ തയ്യാറാക്കിയ വലിയ ത്രിവര്‍ണ്ണ പതാക ഇരുവശങ്ങളിലും പിടിച്ച് വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഢ്യറാലിയുടെ ഭാഗമായി. രാജ്യം വെല്ലുവിളികള്‍ നേരിടുമ്പോള്‍ ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്താനുള്ള ബാധ്യത എ ബിവിപിക്കുണ്ടെന്ന് മുന്‍ ദേശീയ സെക്രട്ടറി ശ്യാം രാജ് പറഞ്ഞു.

രാഷ്ടീയ മുതലെടുപ്പല്ല, രാഷ്ട്രം തന്നെയാണ് പ്രധാനമെന്ന് വ്യക്തമാക്കി ‘വി സപ്പോര്‍ട്ട് സിഎഎ’ എന്ന മുദ്രാവാക്യവുമായി എറണാകുളം ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്നായി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ റാലിയുടെ ഭാഗമായി. എബി വിപി ജില്ലാ പ്രസിഡന്റ് ആര്യന്‍ അജി, കിരണ്‍, ഈശ്വരപ്രസാദ് ,ടി വിഷ്ണു എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും പൗരത്വബില്‍ എക്യദാര്‍ഢ്യറാലിക്ക് പിന്തുണയുമായെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button