Latest NewsIndiaNews

പച്ചക്കള്ളം പറഞ്ഞ് മോദി വെല്ലുവിളിക്കുന്നത് രാജ്യത്തെ ജനങ്ങളെയെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെയല്ല, രാജ്യത്തെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്ന് എ കെ ആന്‍റണി. പച്ചക്കള്ളങ്ങൾ  പറയാതെ തെറ്റു തിരുത്താൻ മോദി തയ്യാറാകണമെന്നും എ.കെ ആന്റണി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മോദി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എ.കെ. ആന്റണി.

പൗരത്വ ഭേദഗതിയെക്കുറിച്ചും പൗരത്വ രജിസ്റ്ററിനെക്കുറിച്ചും പ്രതിപക്ഷം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇന്ത്യയിലെ പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. രാജ്യത്ത് എവിടെയും മുസ്ലിങ്ങള്‍ക്കായി അഭയകേന്ദ്രങ്ങളില്ലെന്നും പ്രധാനമന്ത്രി ഡല്‍ഹിയില്‍ നടന്ന ബിജെപി റാലിയില്‍ പറഞ്ഞു.  മുസ്ലിം പൗരന്മാർ രാജ്യത്തിന്‍റെ മക്കളാണെന്നും മോദി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button