സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ സിംഹഭാഗവും ആപ്പിള്‍ കമ്പനിയുടെ അധീനതയിലാണ് എന്നാണ് കൗണ്ടര്‍പോയിന്റ് റീസേര്‍ച്ചിന്റെ ഏറ്റവും പുതിയ ഗവഷണഫലം പറയുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ നിന്ന് ലോകത്ത് മൊത്തം ലഭിക്കുന്ന ലാഭത്തിന്റെ 66 ശതമാനവും ഐഫോണ്‍ നിര്‍മാതാവിനാണ് ലഭിക്കുന്നത്. കൂടാതെ, മൊത്തം ഹാന്‍ഡ്‌സെറ്റ് നിര്‍മാണത്തില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 32 ശതമാനവും ആപ്പിളിനാണ് ലഭിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
കൗണ്ടര്‍പോയിന്റ് പറയുന്നത്, അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലുമുള്ള ആപ്പിള്‍ കമ്പനിയുടെ ‘വിശ്വസ്തരായ, വിലകൂടിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ള’ ഉപയോക്താക്കള്‍ തന്നെയാണ് ഇതിനു കാരണം. മറ്റു കമ്പനികളുടെ ഫോണുകളില്‍ എന്തൊക്കെ പുതുമകള്‍ വന്നിരിക്കുന്നു എന്നൊന്നും അന്വേഷിക്കാന്‍ ഇക്കൂട്ടര്‍ നടക്കാറില്ല. ആപ്പിള്‍ പുതിയ ഫോണിറക്കുമ്പോള്‍ വേണമെങ്കില്‍ ഒരെണ്ണം വാങ്ങാം. ഇതിനെയാണ് ആപ്പിള്‍ കള്‍ട്ട് എന്ന് വിശേഷിപ്പിക്കുന്നത് – ‘ഒരാളോടോ ആശയത്തോടോ ഒക്കെയുള്ള ഉള്ള അമിതമായ ആസക്തി’ എന്ന് കള്‍ട്ട് എന്നവാക്കിനെ വിശേഷിപ്പിക്കാം. സ്ഥിതിഗതികള്‍ മാറിവരുന്നുണ്ടെങ്കിലും ഇത്തരം ആസക്തി അല്ലെങ്കില്‍ വിശ്വാസം മറ്റു സ്മാര്‍ട്ട്ഫോണ്‍ കമ്പനികളിലൊന്നും മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ ആളുകള്‍ക്കില്ല.
Post Your Comments