Latest NewsSaudi ArabiaNewsGulf

വാഹനാപകടം : മലയാളി സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

റിയാദ് : വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. ഉംറയ്ക്കുപോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പെട്ടാണ് മലയാളി സഹോദരിമാര്‍ മരിച്ചത്. ദമാമില്‍നിന്നു കുടുംബസമേതം യാത്ര തിരിച്ച കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂര്‍(നാഗാളികാവ് ) മൂഴിപുറത്ത് ഷംസുദീന്റെ ഭാര്യ റഹീന, നടമ്മല്‍ പൊയില്‍ പാലക്കാംതൊടുകയില്‍ അബ്ദുല്‍ വഹാബിന്റെ ഭാര്യ നഫീസ എന്നിവരാണു മരിച്ചത്.റിയാദില്‍നിന്നു 350 കി.മി അകലെ റിയാദ് – മക്ക റോഡിലാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. കൂടെയുള്ളവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

വര്‍ഷങ്ങളായി ഷംസുദീനും കുടുംബവും ദമാമിലാണ്. ഒന്നര മാസം മുന്‍പ് സന്ദര്‍ശക വീസയിലെത്തിയ നഫീസ 25ന് തിരിച്ചു പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

ഷംസുദീന്‍, റഹീന, മക്കളായ ഫിദ , ഫുവാദ് , റഹീനയുടെ അയല്‍വാസിയും ഷംസുദ്ദീന്റെ സ്ഥാപനത്തിലെ ജീവനക്കാരനുമായ അനീസ്, നഫീസ എന്നിവരുമൊത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് ഉംറക്കായി പുറപ്പട്ടത്. മൃതദേഹങ്ങള്‍ അല്‍ അസാബ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കബറടക്കം നാട്ടില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button