Latest NewsNewsIndiaAutomobile

ഡ്രൈവറില്ലാ വാഹനങ്ങൾ ഉടൻ ഇന്ത്യയിൽ എത്തില്ല; കാരണം നിതിൻ ഗഡ്ഗരി!

വാഹനമേഖല ഒട്ടാകെ ഉറ്റു നോക്കുന്ന സാങ്കേതിക വിദ്യയാണ് ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍. ലോകത്തിന്‍റെ പല ഭാഗങ്ങളിൽ ഈ കാറുകളുടെ പരീക്ഷണങ്ങൾ നടക്കുകയാണ്. എന്നാൽ ഡ്രൈവറില്ലാ വാഹനങ്ങള്‍ ഉടന്‍ ഇന്ത്യയിലേക്ക് എത്തില്ലെന്ന് പറയുകയാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി.
രാജ്യത്ത് 22 ലക്ഷം ഡ്രൈവർമാരുടെ കുറവാണുള്ളത്. എങ്കിലും താൻ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഇന്ത്യയിൽ ഡ്രൈവർ ഇല്ലാതെ ഓടുന്ന വാഹനങ്ങൾ എത്തില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.

വാഹന മേഖലയുടെ വളർ ച്ചയ് ക്കൊപ്പം ഈ മേഖലയിൽ തൊഴിൽ അവസരങ്ങളും ഉയർ ന്നുവരണം. താൻ പലപ്പോഴും നേരിടുന്ന ചോദ്യമാണ് ഇന്ത്യയില്‍ എപ്പോള്‍ ഡ്രൈവറില്ലാതെ ഓടുന്ന വാഹനം എത്തുമെന്നത്. എന്നാല്‍ ഞാന്‍ ഗതാഗത മന്ത്രി ആയിരിക്കുമ്പോള്‍ അതുണ്ടാവില്ലെന്നാണ് എന്റെ മറുപടിയെന്നും മന്ത്രി പറഞ്ഞു.  ഓട്ടോമൊബൈൽ അസോച്ചം മീറ്റിങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ ഇപ്പോള്‍ വാഹന സ്ക്രാപേജ് പോളിസി നിര്‍മിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്. ഈ പോളിസി നടപ്പായാല്‍ നമ്മുടെ നിര്‍മാണ ചെലവ് 100 ശതമാനം കുറയ്ക്കാന്‍ സാധിക്കും. ഇതുവഴി ഓട്ടോമൊബൈല്‍ നിര്‍മാണത്തിന്റെ ഹബ്ബായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button