Latest NewsNewsInternational

കൂട്ടയോട്ടത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ചയാൾ പിടിയിൽ

ജോർജിയ: കൂട്ടയോട്ടം നടക്കുന്നതിനിടെ ലൈവ് നൽകുകയായിരുന്ന വനിതാ മാധ്യമപ്രവർത്തകയുടെ പിൻഭാഗത്ത് സ്പർശിച്ച യുവാവ് അറസ്റ്റിൽ. ലൈംഗിക പീഡനത്തിന് കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോലി തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ജോർജിയയിൽ നിന്നുള്ള യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.

നിങ്ങൾ എന്നെ അപമാനിച്ചു. എന്റെ സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തി. ജോലിക്കിടെ എനിക്ക് അങ്ങേയറ്റത്തെ അസ്വസ്ഥതയുണ്ടാക്കി. ലോകത്ത് ഒരിടത്തും ഒരിക്കലും ജോലിക്കിടെ ഒരു സ്ത്രീക്കും ഇങ്ങനെയൊരു അനുഭവമുണ്ടാകാതിരിക്കട്ടെ. ഇനിയെങ്കിലും നന്നായി പെരുമാറാൻ പഠിക്കൂ. ഇങ്ങനെയാണ് അലെക്സ ട്വിറ്ററിൽ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

ഒരു പാലത്തിലൂടെ കൂട്ടഓട്ടം പുരോഗമിക്കവെയാണ് റോഡിന്റെ അരികത്ത് നിന്ന് റിപ്പോർട്ട് നൽകിക്കൊണ്ടിരുന്ന വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെ കയ്യേറ്റം നടന്നത്. അലക്സ ബൊസാർജിയൻ എന്ന റിപ്പോർട്ടർ അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറി പോയി. ജീവനക്കാരിക്ക് നേരെ നടന്ന ആക്രമണം ഗൗരവമായി എടുത്ത ടിവി ചാനൽ ഒരിക്കലും ഇത്തരത്തിലുള്ള പ്രവൃത്തി ഉണ്ടാകാൻ പാടില്ലെന്ന് വ്യക്തമാക്കി.

സംഭവം വിവാദമായപ്പോൾ പ്രതി തോമസ് കാലവേ ടെലിവിഷനിൽ വന്ന് പരസ്യമായി മാപ്പു പറഞ്ഞു. ഭീകരമായ പ്രവൃത്തിയായിരുന്നു എന്റേത്. വലിയ തെറ്റ്– തോമസ് പറഞ്ഞു. കമന്ററി നൽകുന്ന വനിതാ റിപ്പോർട്ടറെ അഭിനന്ദിക്കാൻ അവരുടെ തോളിൽ തട്ടാനാണ് താൻ ഉദ്ദേശിച്ചതെന്നാണ് ഇയാൾ നൽകുന്ന വിശദീകരണം. ലൈംഗിക പീഡനക്കേസുകളിൽ കഠിനമായ ശിക്ഷ നൽ‌കുന്ന രാജ്യമാണ് ജോർജിയ. ഏതെങ്കിലും വ്യക്തിയുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചാൽ ഒരു വർഷമാണ് ശിക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button