സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ആധിപത്യം സൃഷ്ടിച്ച ഫേസ്ബുക്ക് ഒക്കുലസ്, പോര്‍ട്ടല്‍ ഉപകരണങ്ങള്‍ വഴി ഹാര്ഡ്വെയര് സ്പെയ്സിലേക്ക് കടക്കുന്നു. ഭാവിയിലെ ഉപകരണങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിനായി ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദി ഇന്‍ഫര്‍മേഷന്‍ (ദി വെര്‍ജ് വഴി) ആണ് റിപ്പോർട്ട് ചെയ്യുന്നത്.
Read also: ഐയുസി ചാര്‍ജുകള്‍ ജനുവരിയോടെ എടുത്തുമാറ്റുമെന്ന വാര്‍ത്തകൾ : സത്യാവസ്ഥയുമായി ട്രായ്
അടുത്ത തലമുറയില്‍ ഞങ്ങള്‍ക്ക് ഇടമുണ്ടെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള യത്നത്തിലാണ്. വിപണനസ്ഥലത്തെയോ എതിരാളികളെയോ കീഴടക്കാന്‍ കഴിയുമെന്ന് കഴിയുമെന്ന് ഉറപ്പില്ലെങ്കിലും, അത് സ്വയം ചെയ്യാന്‍ പോകുകയാണെന്നാണ് ഫേസ്ബുക്കിന്റെ ഹാര്ഡ്വെയര് മേധാവി, ആന്‍ഡ്രൂ ബോസ്വര്‍ത്ത് വ്യക്തമാക്കിയത്.
Post Your Comments