സുമംഗലികളായ സ്ത്രീകള്‍ ഓരോദിവസവും സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയമായ സന്ധ്യക്കും വീട്ടിലെ പൂജാമുറിയിലെ ദൈവസന്നിധിയില്‍ നല്ലെണ്ണ വിളക്ക് തെളിച്ച് പ്രാര്‍ത്ഥിക്കണമെന്നാണ് പ്രമാണം. അങ്ങനെ ചെയ്താല്‍ മഹാലക്ഷ്മീ കടാക്ഷം തീര്‍ച്ചയായും ഉണ്ടാകും. ദൈവസന്നിധിയില്‍ ശുദ്ധമായി പോകേണ്ടതിനാല്‍ കുളിക്കാതെ പ്രവേശിക്കരുതെന്നാണ് ആചാരാനുഷ്ഠാനങ്ങള്‍.
സുമംഗലികളായ സ്ത്രീകള്‍ സൂര്യോദയത്തിന് മുന്‍പ് കുളിച്ച് പൂജാമുറിയില്‍ വിളക്ക് തെളിക്കണം. വെളുപ്പിന് കുളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സുമംഗലികളായ സ്ത്രീകള്‍ക്ക് സൂര്യോദയാ അസ്തമയനേരത്ത് മറ്റ് അശുദ്ധി ഇല്ലെങ്കില്‍ പല്ല് തേച്ച് മുഖം കഴുകി അല്‍പ്പം മഞ്ഞള്‍ ജലം നെറുകയില്‍ തെളിച്ച് നെറ്റിയില്‍ തിലകമിട്ട് പൂജാമുറിയില്‍ വിളക്ക് തെളിക്കാം.
Post Your Comments