ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരായി നാളെ രാജ്‌ഘട്ടില്‍ ധര്‍ണ സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെ നടക്കുന്ന ധര്‍ണയില്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്ക ഗാന്ധി നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് വന്‍ ജനപിന്തുണ ലഭിച്ചിരുന്നു.
Read also: പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച മലേഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു
ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിന് പോയ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയതിന് ശേഷം പങ്കെടുക്കുന്ന ആദ്യപ്രതിഷേധ പരിപാടിയാണിത്. രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുമ്പോള്‍ വിദേശ സന്ദര്‍ശനത്തിന് പോയ രാഹുലിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Post Your Comments