KeralaLatest NewsNews

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകുടെ പ്രതിഷേധമാര്‍ച്ച്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിരുവനന്തപുരത്ത് മാര്‍ച്ച്. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. അതേസമയം ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തി. കേസരി മുന്‍ പത്രാധിപര്‍ ആര്‍ സഞ്ജയന്‍ ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ജനം ടിവി ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു, ജന്മഭൂമി പ്രസിഡന്റ് കെ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരും പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button