
കൊച്ചി•മാംസം ഒഴികെ ബാര്‍ബെക്യു ചെയ്യുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും ഉള്‍പ്പെട്ട ബിബിക്യു കിറ്റുകള്‍ കൊച്ചി ആസ്ഥാനമായ പെപെ ബിബിക്യു വിപണിയിലിറക്കി. ക്രിസ്മസ്-പുതുവര്‍ഷം പ്രമാണിച്ച് പെപെയുടെ കലൂര്‍ പൊറ്റക്കുഴി-മാമംഗലം റോഡിലുള്ള ഷോപ്പിന്റെ 10 കിമീ ദൂരപരിധിയില്‍ ഹോംഡെലിവറി സേവനവും നല്‍കുമെന്നും പെപെ ബിബിക്യു ഉടമ ഷോണ്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹോം ഡെലിവറി സേവനത്തിന്റെ ഉദ്ഘാടനം സിനിമാതാരം സുജ കാര്‍ത്തികയ്ക്കു നല്‍കി ഷോണ്‍ ജോര്‍ജ് നിര്‍വഹിച്ചു.
മൂന്നു തലമുറയായി ചാര്‍ക്കോള്‍ വിപണനരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനം രണ്ടു വര്‍ഷം മുമ്പാണ് ബാര്‍ബെക്യു ചേരുവകളുടെ വിപണനരംഗത്തേയ്ക്കു കൂടി കടന്നത്. ഒരു തലമുറ മുമ്പ് ഹോട്ടലുകളിലും ബേക്കറികളിലും കരി ഉപയോഗിച്ചിരുന്നു. ഗ്യാസ് വന്നതോടെ ഈ വിപണി ഇല്ലാതായെങ്കിലും കേരളത്തിലും മത്സ്യം, മാംസം എന്നിവ ബാര്‍ബെക്യു ചെയ്ത് കഴിക്കുന്ന ശീലം പ്രചാരത്തില്‍ വന്നതോടെ പുതിയൊരു വിപണി തുറന്നു കിട്ടുകയായിരുന്നുവെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ചാര്‍ക്കോള്‍ ബ്രിക്വെറ്റ്, ചാര്‍ക്കോള്‍ കത്തിക്കുന്നതിനുള്ള ഫ്യുവല്‍, ചാര്‍ക്കോള്‍ ഇഗ്നൈറ്റിംഗ് യൂസര്‍ മാന്വല്‍, മസാല, ബ്രഷ്, ബിബിക്യു കടുകെണ്ണ, മെഷ് ഗ്രില്‍, സ്റ്റാന്‍ഡുള്‍പ്പെടുയള്ള ചാര്‍ക്കോള്‍ ഹോള്‍ഡര്‍ എന്നിവയും പാചകവിധിയും ഉള്‍പ്പെട്ട വിവിധ കിറ്റുകളായാണ് വിപണനം. വിവിധ ബജറ്റുകള്‍ക്കനുസരിച്ചുള്ള പാക്കേജുകള്‍ ലഭ്യമാണെന്നും ഏറ്റവും സ്വാദേറിയ ചിക്കന്‍, ഫിഷ് വിഭവങ്ങളിലൊന്നായ ബാര്‍ബെക്യുവിന് വിലയേറി നില്‍ക്കുന്ന സവാള ആവശ്യമില്ലെന്നത് ഈ ഫെസ്റ്റിവല്‍ സീസണല്‍ ആകര്‍ഷകമാകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
Post Your Comments