Kerala

വിദ്യാർഥിനികൾക്ക് ഇനി ‘പെൺകരുത്തി’ന്റെ ആത്മവിശ്വാസം

കോളേജ് വിദ്യാർഥിനികൾക്ക് ആത്മവിശ്വാസവും മാനസിക-ശാരീരിക കരുത്തും വർധിപ്പിക്കാൻ ‘പെൺകരുത്ത്’ പരിശീലനമൊരുക്കി സംസ്ഥാന യുവജനക്ഷേമ ബോർഡ്. നഗരത്തിലെ വിവിധ കോളേജുകളിൽ നടത്തിയ പരിശീലനത്തിന്റെ സമാപനം വ്യവസായ, കായിക, യുവജനകാര്യ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീ-പുരുഷ തുല്യത ഉറപ്പാക്കാനുമുള്ള നടപടിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. 21ാം നൂറ്റാണ്ടിലും ജീർണിച്ച സ്ത്രീവിരുദ്ധ ആശയങ്ങൾ പലകോണുകളിൽനിന്നും ഉണ്ടാകുമ്പോൾ അത് തള്ളിക്കളയാനുള്ള ആർജവം സ്ത്രീകൾ തന്നെ കാണിക്കണം. സ്ത്രീകളെ സജീവമായി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമാണ് വനിതകൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ചത്. നാടിന്റെ വികസനത്തിന് സ്ത്രീകളുടെ ഉന്നമനം അനിവാര്യമാണ്.

Read also: കൊച്ചിൻ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലാർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ് ഒഴിവുകൾ

ശാരീരികവും മാനസികവുമായ കരുത്തും ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അറിവും നേടുകയാണ് പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ പലേടത്തും സ്ത്രീകൾ വേട്ടയാടപ്പെടുന്ന സാഹചര്യമാണെങ്കിലും കേരളം സ്ത്രീകൾക്ക് സുരക്ഷിതമാണ്. കേരളം കളരിപ്പയറ്റിന്റെ നാടാണ്. എല്ലാ കേരള കലാരൂപങ്ങളിലും കളരിപ്പയറ്റിന്റെ സ്വാധീനമുണ്ട്. നമ്മുടെ മർമ്മചികിത്സായും കളരിയുമായി ബന്ധപ്പെടാണെന്നും മന്ത്രി പറഞ്ഞു. തലസ്ഥാന നഗരത്തിലെ സർക്കാർ വനിതാ കോളേജ്, ആയുർവേദ കോളേജ്, ഗവ: നഴ്‌സിംഗ് കോളേജ്, സെൻറ് സേവിയേഴ്‌സ് കോളേജ്, വനിതാ പോളി ടെക്‌നിക് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കാണ് അതതു കാമ്പസുകളിൽ യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. മാരുതി മർമ്മ ചികിത്സാ കളരി സംഘത്തിലെ പരിശീലകരാണ് അഭ്യാസങ്ങൾ പരിശീലിപ്പിച്ചത്. 800 ഓളം വിദ്യാർഥിനികളാണ് പരിശീലനത്തിന് രജിസ്റ്റർ ചെയ്തത്.സമാപന ചടങ്ങിനോടനുബന്ധിച്ച് പരിശീലനം നേടിയവരുടെ അഭ്യാസപ്രകടനവും കനകക്കുന്ന് സൂര്യകാന്തിയിൽ അരങ്ങേറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button