തിരുവനന്തപുരം•സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച ഓപ്പറേഷന്‍ രുചിയുടെ (RUCHI- Restrictive Use of Chemical and Hazardous Ingredients) ഭാഗമായി സംസ്ഥാനത്ത് രണ്ടാം ദിനമായ ഡിസംബര്‍ 19ന് 372 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 167 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചു കഴിഞ്ഞ് രണ്ട് ദിവസം കൊണ്ട് 705 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും അതില്‍ 385 സ്ഥാപനങ്ങള്‍ക്കെതിരെ നടപടികളുമെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ രുചി ശക്തിപ്പെടുത്തുന്നതാണ്. ക്രിസ്മസ്, പുതുവല്‍സര വിപണിയില്‍ ലഭ്യമാകുന്ന കേക്കുകള്‍ മറ്റ് ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പരായ 18004251125 എന്ന നമ്പരില്‍ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഡിസംബര്‍ 19 ന് നടത്തിയ പരിശോധനകളുടെ ജില്ലതിരിച്ചുളള വിവരങ്ങള്‍
തിരുവനന്തപുരം (പരിശോധന നടത്തിയത്: 31)
നടപടിയെടുത്തത്: 17 (14 സ്ഥാപനങ്ങളില്‍ നിന്നായി 63500/- രൂപ പിഴ ചുമത്തി)
കൊല്ലം (32)
നടപടിയെടുത്തത്: 18 (14 സ്ഥാപനങ്ങളില്‍ നിന്നായി 85000/- രൂപ പിഴ ചുമത്തി)
പത്തനംതിട്ട (16)
നടപടിയെടുത്തത്: 4 (3 സ്ഥാപനങ്ങളില്‍ നിന്നായി 11000/- രൂപ പിഴ ചുമത്തി)
ആലപ്പുഴ (19)
നടപടിയെടുത്തത്: 11 (6 സ്ഥാപനങ്ങളില്‍ നിന്നായി 27000/- രൂപ പിഴ ചുമത്തി)
കോട്ടയം (22)
നടപടിയെടുത്തത്: 9 (5 സ്ഥാപനങ്ങളില്‍ നിന്നായി 29000/- രൂപ പിഴ ചുമത്തുകയും ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാ തെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിച്ചിരുന്ന Maria Bakers, Manimala എന്ന സ്ഥാപനത്തിന്റെ ബോര്‍മ പൂട്ടുന്നതിനുളള നോട്ടീസ് നല്‍കുകയും ചെയ്തു).
ഇടുക്കി (17)
നടപടിയെടുത്തത്: 11 (7 സ്ഥാപനങ്ങളില്‍ നിന്നായി 26000/- രൂപ പിഴ ചുമത്തി)
എറണാകുളം (31)
നടപടിയെടുത്തത്: 16 (13 സ്ഥാപനങ്ങളില്‍ നിന്നായി 57000/- രൂപ പിഴ ചുമത്തി.
തൃശ്ശൂര്‍ (37)
നടപടിയെടുത്തത്: 14 (8 സ്ഥാപനങ്ങളില്‍ നിന്നായി 21000/- രൂപ പിഴ ചുമത്തി.
പാലക്കാട് (46)
നടപടിയെടുത്തത്: 17 (13 സ്ഥാപനങ്ങളില്‍ നിന്നായി 38000/- രൂപ പിഴ ചുമത്തി)
മലപ്പുറം (29)
നടപടിയെടുത്തത്: 16 (16 സ്ഥാപനങ്ങളില്‍ നിന്നായി 43000/- രൂപ പിഴ ചുമത്തി)
കോഴിക്കോട് (39)
നടപടിയെടുത്തത്: 18 (9 സ്ഥാപനങ്ങളില്‍ നിന്നായി 42000/- രൂപ പിഴ ചുമത്തി)
വയനാട് (16)
നടപടിയെടുത്തത്: 3 (3 സ്ഥാപനങ്ങളില്‍ നിന്നായി 8000/- രൂപ പിഴ ചുമത്തി)
കണ്ണൂര്‍ (26)
നടപടിയെടുത്തത്: 9 (8 സ്ഥാപനങ്ങളില്‍ നിന്നായി 27000/- രൂപ പിഴ ചുമത്തി)
കാസര്‍ഗോഡ് (11)
നടപടിയെടുത്തത്: 4 (2 സ്ഥാപനങ്ങളില്‍ നിന്നായി 22000/- രൂപ പിഴ ചുമത്തി)
Post Your Comments