ന്യൂ ഡൽഹി :പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ഗേറ്റിൽ സംഘർഷം. വൈകിട്ടോടെ ജമാമസ്ജിദിന് മുന്നില്‍ പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. കാറിന് തീയിട്ടു, വാഹനങ്ങൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിചാർജ്ജുമുണ്ടായി. പോലീസിന് നേരെ കല്ലെറിഞ്ഞു.
വൈകിട്ടോടെ ജുമാമസ്ജിദിന് മുന്നില്‍ പ്രതിഷേധക്കാർ തടിച്ച്കൂടിയിരുന്നു. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ശാന്തമായെങ്കിലും വൈകിട്ടോടെ പ്രതിഷേധം വീണ്ടും ശക്തമായി. പിരിഞ്ഞുപോകണമെന്ന് പള്ളിയില്‍ നിന്നും ആഹ്വാനമെത്തിയതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. എന്നാല്‍ ഒരു വിഭാഗം വീണ്ടും തിരിച്ചെത്തി ആക്രമത്തിലേക്ക് മാറുകയായിരുന്നു. ആക്രമണങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്
Post Your Comments