Latest NewsNewsIndia

ജാഗ്രതെ! സെക്ഷൻ 144 നിരത്തുകളിൽ മാത്രമല്ല സൈബർ ഇടത്തിലും, സമൂഹ മാധ്യമങ്ങളിലെ ഓരോ നീക്കവും പൊലീസ് നിരീക്ഷണത്തിൽ 

ബംഗളൂരു: രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധങ്ങൾ പലയിടങ്ങളിലും അക്രമത്തിലേയ്ക്കും വഴി മാറി. ഇതോടെ ചില സ്ഥലങ്ങളിൽ സെക്‌ഷൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്. 144 വന്നാൽ നിരത്തുകൾ മാത്രമല്ല സൈബർ ഇടങ്ങളും നിരീക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബംഗളൂരു പൊലീസ്. വേണ്ടത്ര ജാഗ്രതയില്ലാതെ സോഷ്യൽ മീഡിയകളിൽ പരാമാർശങ്ങൾ നടത്തിയാൽ പണി കിട്ടുമെന്ന് സാരം. 144 പ്രഖ്യാപിച്ച് കഴിഞ്ഞാൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിക്കുകയും പ്രകോപനപരമെന്ന് തോന്നിയാൽ നീക്കം ചെയ്യുമെന്നും ബെംഗളൂരു പൊലീസ് മുന്നറിയിപ്പ് നൽകുന്നു. നിരന്തരം നിരീക്ഷണത്തിന് വിധേയമാകുന്നതിനാൽ വളരെ സൂക്ഷിച്ച് മാത്രമേ സോഷ്യൽ മീഡിയകളിൽ ഇടപെടലുകൾ നടത്താവൂ എന്ന് ഓർമിപ്പിക്കുകയാണ് ബംഗളൂരു പൊലീസ് ട്വിറ്റർ സന്ദേശത്തിലൂടെ.

‘പ്രിയപ്പെട്ടവരെ ഞങ്ങൾ എല്ലാം കാണുന്നുണ്ട് സൂക്ഷിക്കുകയും ചെയ്യുന്നു. വിദ്വേഷം പ്രചരിപ്പിക്കരുത്’. ഇങ്ങനെയാണ് ബെംഗളൂരു പൊലീസിന്റെ ട്വീറ്റ്. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റുചെയ്യുന്നതിനോ പങ്കിടുന്നതിനോ മുൻപ് രണ്ടുതവണ ചിന്തിക്കണമെന്നാണ് ബെംഗളൂരു പൊലീസ് ഓർമിപ്പിക്കുന്നു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കരുത്. അവർക്കെതിരെ പൊലീസ് നടപടി എടുക്കുമെന്നും ബംഗളൂരു പൊലീസ് പറയുന്നു.

 

 

shortlink

Post Your Comments


Back to top button