Latest NewsKeralaCinemaNews

വിലക്ക് തുടരും, നടൻ ഷെയിൻ നിഗത്തിനെതിരെ വിലക്ക് തുടരാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനം

കൊ​ച്ചി: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് തു​ട​രു​മെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍. കൊച്ചിയിൽ ചേ​ര്‍​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് വി​ല​ക്ക് തു​ട​രാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. ഷെ​യ്ന്‍ കാ​ര​ണം മു​ട​ങ്ങി​യ മൂ​ന്ന് ചി​ത്ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​തെ വി​ല​ക്ക് നീ​ക്കേ​ണ്ടെ​ന്നാ​ണ് യോ​ഗ​ത്തി​ല്‍ ഭൂ​രി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉ​ല്ലാ​സം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഡ​ബിം​ഗ് 15 ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഷെ​യ്ന് ക​ത്ത് ന​ല്‍​കാൻ യോഗത്തിൽ തീരുമാനമായി. നി​ര്‍​മാ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യെ അ​റി​യി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഷൂ​ട്ടിം​ഗ് മു​ട​ങ്ങി​യ കു​ര്‍​ബാ​നി, വെ​യി​ല്‍ എ​ന്നീ ചി​ത്ര​ങ്ങ​ളും പൂ​ര്‍​ത്തി​യാക്കിയ ശേ​ഷം മ​തി വി​ല​ക്ക് നീ​ക്കു​ന്ന​ത് ആ​ലോ​ചി​ക്കുന്നത് എന്ന നിലപാടാണ് നി​ര്‍​മാ​താ​ക്ക​ള്‍ യോഗത്തിൽ എടുത്തത്. ഷെ​യ്നി​ന്‍റെ വാ​ക്ക് വിശ്വസിച്ച് ഇ​നി ഒ​ത്തു​തീ​ര്‍​പ്പി​നി​ല്ലെ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ളു​ടെ തീരുമാനം. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ ഉ​റ​പ്പു ന​ല്‍​കി​യാ​ലെ മു​ട​ങ്ങി​പ്പോ​യ ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങൂ എ​ന്നും നി​ര്‍​മാ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നേരത്തെ നിർമാതാക്കൾക്കെതിരെ നടത്തിയ പ്രസ്താവനയിൽ  ഖേദം പ്രകിടപ്പിച്ച് ഷെയിൻ നിഗം രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇതൊന്നും വിലക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പ്രേരിപ്പിച്ചില്ല. ഇനി അമ്മയുടെ യോഗത്തിലായിരിക്കും നിർണായകമായ തീരുമാനം ഉണ്ടാവുക. എന്നാൽ നിർമാതാക്കളെ പിണക്കി കൊണ്ട് ഷെയിന് പൂർണമായും അനകൂലമായ ഒരു തീരുമാനം അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് ലഭിക്കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button