Latest NewsIndia

പൗരത്വ ഭേദഗതി ബിൽ, ലഖ്‌നൗവിൽ ഒരാൾ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടു , വെടിവെച്ചെന്ന് സമരക്കാർ, നിഷേധിച്ചു പോലീസ്

വെടിവെപ്പിലാണ് മുഹമ്മദ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലക്‌നൗ ട്രോമാ സെന്റര്‍ അറിയിച്ചു.

ല​ക്നോ: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ല​ക്നോ​വി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ട് . പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ നാ​ലു പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഹു​സൈ​നാ​ബാ​ദ് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് വ​ഖീ​ല്‍ മ​രി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ​ണ് ഇ​യാ​ള്‍ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ട്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളോ ഔദ്യോഗികമായോ ഇത് സ്ഥിരീകരിച്ചിട്ടില്ല. വെടിവെപ്പിലാണ് മുഹമ്മദ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലക്‌നൗ ട്രോമാ സെന്റര്‍ അറിയിച്ചു.

ലക്‌നൗവില്‍ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. നേരത്തെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ലക്‌നൗ നഗരത്തിലെ ഓള്‍ഡ്‌സിറ്റി മേഖലയിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്.ലക്നൗവിലെ ഖദ്രയില്‍ പ്രക്ഷോഭകാരികള്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് തീയിട്ടു. നിരവധി പൊലീസ് വാഹനങ്ങളും കത്തിച്ചു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

സാംബലില്‍ സര്‍ക്കാര്‍ ബസുകള്‍ സമരക്കാര്‍ അഗ്നിക്കിരയാക്കി. മാര്‍ച്ച്‌ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെയും സമരാനുകൂലികള്‍ കൈയേറ്റം ചെയ്തു. സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങിയവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കഴിഞ്ഞ രാത്രിമുതല്‍ സംംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.എ​ന്നാ​ല്‍ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഡി​ജി​പി ഒ.​പി.​സിം​ഗ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വെ​ടി​വ​യ്പ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​രി​ല്‍ 55 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​ര​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ച്‌ വ​രി​ക​യാ​ണെ​ന്നും ഡി​ജി​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button