കൊല്‍ക്കത്ത: പൗരത്വനിയമഭേദഗതി നിയമത്തിലൂടെ മോദി സര്‍ക്കാര്‍ മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുസ്ലീം തൊപ്പി ധരിച്ച് ബിജെപി പ്രവര്‍ത്തകര്‍ നാടാകെ കലാപമഴിച്ചുവിടുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു മമത.പൗരത്വനിയമഭേദഗതിയില്‍ ധൈര്യമുണ്ടെങ്കില്‍ ഹിതപരിശോധന നടത്താനാണ് ബിജെപി തയ്യാറാകേണ്ടത്.
പരാജയപ്പെട്ടപ്പാല്‍ ബിജെപി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയണമെന്നും മമത പറഞ്ഞു. അതേസമയം നുഴഞ്ഞു കയറിയ ബംഗ്ലാദേശി പൗരന്മാർ ആണ് വ്യാപകമായി ആക്രമണം നടത്തുന്നതെന്നാണ് ബിജെപി പറയുന്നത്. ഇവരുടെ ആക്രമണത്തെ മമത മറച്ചു വെക്കാനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇവർ പറയുന്നത്. ‘വോട്ട് ബാങ്ക് നഷ്ടമാകുമോ എന്ന ഭീതിയാണ് മമതയുടെ എതിര്‍പ്പിനു പിന്നില്‍. നുഴഞ്ഞുകയറ്റക്കാരുടെ വിഷമമാണ് മമതയെ അലട്ടുന്നത്,’
കൈവെട്ടുകേസിൽ ഒരു പ്രതിയെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു , അറസ്റ്റ് സുപ്രീം കോടതിയുടെ ഇടപെടലിൽ
കഴിഞ്ഞ പതിറ്റാണ്ടുകളായി ഈ നിയമത്തിനായി കാത്തിരിക്കുന്ന ഹിന്ദു അഭയാര്‍ഥികളെക്കുറിച്ച് മമതക്ക് ആശങ്കയില്ലെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. എന്തിനാണ് നിയമത്തെ എതിര്‍ക്കുന്നതെന്ന് ബാനര്‍ജി വ്യക്തമാക്കണമെന്ന് ഘോഷ് ആവശ്യപ്പെട്ടു.കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനേയും നോട്ട് നിരോധനത്തേയും മമത ബാനര്‍ജി എതിര്‍ത്തിരുന്നു. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയില്ല. പൗരത്വ നിയമത്തിലും അത് തന്നെയാണ് നടക്കാന്‍ പോകുന്നതെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.
Post Your Comments