Latest NewsKeralaNews

മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഏഴ് പേരില്‍ രണ്ട് പേര്‍ പിടിയില്‍ : ഉണ്ടായത് വന്‍ സുരക്ഷാവീഴ്ച

തൃശൂർ : മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഏഴ് പേരില്‍ രണ്ട് പേരെ പോലീസ് പിടികൂടി. ഒരു റിമാന്‍ന്‍റ് പ്രതിയെയും രാഹുല്‍ എന്ന മറ്റൊരു രോഗിയെയുമാണ് പോലീസ് പിടികൂടിയത്. തൃശൂർ സി.ജെ.എം കോടതിയുടെ ഉത്തരവനുസരിച്ച് പാർപ്പിച്ച രാഹുൽ തൃശൂരിൽ നിന്നാണ് പിടിയിലായത്. ഇയാള്‍ക്ക് റിമാന്‍ഡ് പ്രതികളുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടോയെന്നു വ്യക്തമല്ല. അഞ്ച് റിമാന്‍ഡ് പ്രതികളെകൂടി ഇനി പിടികൂടാനുണ്ട്.

അതേസമയം സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ട്. ഒരു പോലീസുകാരൻ മാത്രമായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഡ്യൂട്ടിയിലുളള രണ്ടാമത്തെ പൊലീസുകാരൻ സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നു. ഇവിടത്തെ ഫോറൻസിക് സെല്ലിൽ 20 തടവുകാരാണുള്ളത്. സെല്ലിൽ നിന്ന് ഇവരെ പുറത്തിറക്കുമ്പോൾ ചട്ടം പാലിക്കപ്പെട്ടില്ല. ഡ്യൂട്ടിക്കായി കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.

Also read : കൈയിലിരുന്ന പൊതി വയോധികന് പകുത്തു നല്‍കി പൊലീസുകാരന്‍- ദൃശ്യങ്ങളേറ്റെടുത്ത് സോഷ്യല്‍മീഡിയ

കഴിഞ്ഞ ദിവസം രാത്രിയാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ജീവനക്കാരെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത്. ഏഴ് പേരെയും ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു. ഈ സമയം ഇവരെ തടയാനെത്തിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രഞ്ജിത്ത് എന്ന പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കുകയും അദ്ദേഹത്തിൻറെ മൂന്ന് പവന്‍റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും മോഷ്ടിച്ചു. ശേഷം പോലീസുകാരൻറെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button