Latest NewsNewsIndia

റെയിൽവേയ്ക്ക് ഇനി വെള്ളമുണ്ടാക്കാൻ വായു മതി, നൂതന സംവിധാനവുമായി ഇന്ത്യന്‍ റെയിൽവേ

‘ഞാന്‍ വായുവില്‍ അങ്ങ് എഴുതി കൂട്ടും’ മലയാളികൾക്ക് മറക്കാനാവാത്ത സിനിമാ ഡയലോഗാണിത്. ഇതാ ഇപ്പോൾ ഇന്ത്യൻ റെയിൽവേയും വായുവിൽ ചില ടെക്നിക്കുകൾ കാണിക്കാനൊരുങ്ങുകയാണ്. വായുവിൽ നിന്ന് വെള്ളം ഉൽപാദിപ്പിക്കാനുള്ള പുതിയ പദ്ധതി ഇന്ത്യൻ റെയിൽവേ നടപ്പിലാക്കി കഴിഞ്ഞു.  കുപ്പിയുണ്ടെങ്കിൽ വെറും 5 രൂപയ്ക്ക് നിങ്ങൾക്ക് 1 ലിറ്റർ വെള്ളം ലഭിക്കും. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയ്ക്ക് കീഴിലുള്ള  സെക്കന്ദരാബാദ് റെയില്‍വെ സ്റ്റേഷനിലാണ് ആദ്യമായി ഈ സംവിധാനം സ്ഥാപിച്ചത്. ‘മേഘദൂത്’ എന്നാണ് പദ്ധതിയുടെ പേര്. രാജ്യ വ്യാപകമായി നടപ്പിലാക്കാനുദേശിക്കുന്ന പദ്ധതിയിൽ മൈത്രി അക്വാടെക്കും റെയിൽവേയുമായി സഹകരിക്കും.

എയർ ഫിൽറ്റർ ഉപയോഗിച്ച് വായുവിൽ നിന്നും ജലകണങ്ങൾ ആദ്യം ആഗിരണം ചെയ്യും. പിന്നീട് കണ്ടെൻസർ പ്രതലത്തിലൂടെ ഈ ജലകണങ്ങൾ കടത്തിവിടും. ജലം ശുദ്ധീകരിച്ച് ടാങ്കിൽ ശേഖരിക്കും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിച്ചുകൊണ്ടാണ് ജലം ശുദ്ധീകരിക്കുക. കുപ്പിയില്‍നിറച്ച ഒരു ലിറ്റര്‍ കുടിവെള്ളത്തിന് എട്ട് രൂപ നല്‍കണം. രണ്ട് രൂപ മുതൽ എട്ട് രൂപ വരെയുള്ള വിലകളിൽ ജലം റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാകും. കുപ്പിയുമായി എത്തുന്നവർക്ക് 5 രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കും. 300 മില്ലീലിറ്റര്‍ വെള്ളം ഗ്ലാസോടുകൂടി മൂന്നുരൂപയ്ക്ക് ലഭിക്കും. പാത്രം കയ്യിലുണ്ടെങ്കില്‍ രണ്ടുരൂപയാണ് ഈടാക്കുക. 500 എംഎല്‍ വെള്ളത്തിന് 5 രൂപയും കുപ്പി കയ്യിലുണ്ടെങ്കില്‍ മൂന്നുരൂപയും നല്‍കണം. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പദ്ധതിയുടെ വിശദാംശങ്ങൾ ട്വീറ്റും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button