Latest NewsNewsIndiaCrime

സഹപാഠികളായ പെൺകുട്ടികളെ കുറിച്ച് അശ്ലീല സന്ദേശങ്ങൾ, മുംബൈയിൽ ഹൈസ്കൂൾ വിദ്യാർത്ഥികളായ എട്ടു പേരെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു

മുംബൈ: വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് സഹപാഠികൾക്ക് സസ്‌പെന്‍ഷൻ. 13നും 14നും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ സ്കൂൾ അധികൃതർ നടപടി എടുത്തത്. മുംബൈയിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. അപമാനം മൂലം ചില പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ പോലും മടിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു.

അശ്ലീല പരാമര്‍ശങ്ങള്‍ ഉൾപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ വാട്സാപ്പ് സന്ദേശങ്ങള്‍ നൂറിലധികം പേജ് വരും. കൂട്ടബലാത്സംഗം, ബലാത്സംഗം തുടങ്ങിയ പദങ്ങളാണ് ചാറ്റില്‍ ഉടനീളം വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത്.  ബോഡി ഷെയിമിങ്ങ് നടത്തിയും സ്വവര്‍ഗാനുരാഗി തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ അപമാനിച്ചതായി മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. തമാശരൂപേണയും പെണ്‍കുട്ടികളെ മനഃപൂര്‍വ്വം അപമാനിക്കുന്ന തരത്തിലുമാണ് വാട്‌സ്‌ആപ്പിലൂടെ ചാറ്റുകള്‍ നടത്തിയിരുന്നത്. എട്ടു വിദ്യാര്‍ത്ഥികളാണ് ഇതിന് പിന്നിലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ഒരു രാത്രിക്ക് ക്ലാസിലെ ഏതെല്ലാം പെണ്‍കുട്ടികളെയാണ് തെരഞ്ഞെടുക്കുക തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദിവസങ്ങളോളം നടന്ന ചര്‍ച്ചകള്‍ പലതും പെണ്‍കുട്ടികള്‍ക്ക് മനോവേദന സൃഷ്ടിച്ചതായി മാതാപിതാക്കള്‍ പരാതിപ്പെടുന്നു. പലപ്പോഴും ചര്‍ച്ചകള്‍ രണ്ട് പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് നടന്നത്. ഒരു രാത്രി നമുക്ക് ഒരുമിച്ച്‌ പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം എന്നിങ്ങനെ പെണ്‍കുട്ടികളെ അപമാനിക്കുന്ന നിരവധി ചാറ്റുകള്‍ മറ്റ് സുഹൃത്തുക്കള്‍ ഏറ്റുപിടിച്ച്‌ മുന്നോട്ടുപോകുന്ന വിധമാണ് വാട്സാപ്പിൽ ചര്‍ച്ചകള്‍ നടന്നത്. മാതാപിതാക്കൾ കാര്യം അറിഞ്ഞ ഉടൻ വിവരം സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button