KeralaLatest NewsNews

‘മക്കള്‍ക്ക് വയര്‍ നിറച്ചു ഭക്ഷണം കൊടുക്കുവാന്‍ പോലും നിവൃത്തിയില്ലാത്ത പ്രീതക്ക് ഇത്രയും കാശ് ചിലവാക്കി ചികിത്സ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്’ സുമനസുകളുടെ സഹായം തേടി ഒരു കുറിപ്പ്

കനിവിന്റെ കരങ്ങള്‍ തേടി പ്രീത എന്ന നിര്‍ദ്ധന വീട്ടമ്മ. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം കാന്‍സര്‍ എന്ന രോഗം സമ്മാനിച്ച സാമ്പത്തിക പരാധീനതകള്‍ മുന്‍നിര്‍ത്തിയാണ് ഈ മുപ്പത്തിയാറുകാരിയുടെ സഹായാഭ്യാര്‍ത്ഥന. കാൻസർ രോഗബാധിതരുടെ അതിജീവന കൂട്ടായ്മയായ അതിജീവനത്തിലാണ് പ്രീതയുടെ കണ്ണീർക്കഥ പങ്കുവയ്ക്കപ്പെട്ടത്.

പോസ്റ്റ് വായിക്കാം

പ്രിയപ്പെട്ടവരേ…നിങ്ങൾ ഇത് കാണാതെ പോകരുത്…നന്മയുടെ ഒരു തരിവെട്ടം നിങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടെങ്കിൽ ഒരു കൈ സഹായം ചെയ്യണം???..
ഇത് പ്രീത 8289967108 ( mob )

അതിജീവനം ക്യാൻസർ കുടുംബത്തിലെ ഒരു അംഗമാണ്…ഇന്നും ക്യാൻസർ ട്രീറ്റ്മെന്റ് നടന്നുകൊണ്ടിരിക്കുന്നു..8ലക്ഷം രൂപയോളം ഇപ്പൊ ചിലവായി..എറണാകുളം ആണ് വീട്. 36 വയസ്സുണ്ട്. രണ്ടു പെൺമക്കളും മൂത്ത കുട്ടി ഒമ്പതാം ക്ലാസ്സിലും ഇളയ കുട്ടി ആറാം ക്ലാസ്സിലും.വീട്ടിൽ പ്രീതയും മക്കളും പ്രായമായ അച്ഛനും അമ്മയും..പ്രീതക്ക് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഉണ്ടായിരുന്ന സെയിൽസ് ഗേൾ ജോലി ഉപേക്ഷിച്ചു. ഇത്രയും നാൾ സുമനസ്സുകളുടെ കാരുണ്യം കൊണ്ടാണ് ചികിത്സ മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നത്.. ഇനിയും ചികിത്സ മുടങ്ങാതെ നടത്തണം..ഇപ്പൊ നിലവിൽ 8000 രൂപയോളം ആഴ്ചയിൽ കീമോ ചെയ്യുന്നതിന് ആവശ്യമാണ്…മാസത്തിൽ വരുന്ന 30000 നു മുകളിൽ വരുന്ന ചിലവ് ഇവർക്ക് താങ്ങാൻ കഴിയാത്ത ഒരു സാഹചര്യമാണ്…

ഈ ചികിത്സയിൽ രക്ഷപ്പെടുകയാണെങ്കിൽ ട്രാൻസ്‌പ്ലാന്റ് വേണ്ടിവരുകയില്ല…ഒരു മാസത്തിൽ മക്കൾക്ക് വയർ നിറച്ചു ഭക്ഷണം കൊടുക്കുവാൻ പോലും നിവൃത്തിയില്ലാത്ത പ്രീതക്ക് ഇത്രയും കാശ് ചിലവാക്കി ചികിത്സ നടത്താൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ..അതുകൊണ്ട് ആണ് ഇന്ന് എല്ലാവരോടും ഒരു സഹായത്തിനായി അഭ്യർത്ഥിക്കുന്നത്. അസുഖം മാറി തന്റെ മക്കളെ നന്നായി വളർത്തിയെടുക്കണം എന്ന ചിന്തയാണ് പ്രീത എന്ന അമ്മക്ക് ഉള്ളത്. എല്ലാവരും സഹായിക്കണം.. ഒരു ജീവൻ രക്ഷപ്പെടുത്തി എടുത്തേ മതിയാകൂ നമ്മൾക്ക്…ഇപ്പോൾ ചികിത്സ കടവന്തറ ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ ആണ്.. നമ്മളെല്ലാവരും കൈകോർത്താൽ നടക്കും..
ഏതെങ്കിലും സംഘടനയിലുള്ളവർ മുന്നോട്ട് ഇത്‌ കണ്ടു ഇവരെ സഹായിക്കാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു…നിങ്ങളുടെ അറിവിൽ ഉള്ള സുമനസ്സുകൾക്ക് ഇവരുടെ ഈ പ്രയാസം ഷെയർ ചെയ്തു എത്തിക്കുവാൻ അപേക്ഷിക്കുന്നു…

Preetha.G. Anjipillyhouse, Ambunadu, Malayidamthuruth p.o.,pin683561 blood B+ve
ph -8289967108
അക്കൗണ്ട്‌ നമ്പർ
A/c- 20128530003
IFSC:-SBIN0001015
Branch code 1015 KTDC BUILDING ERNAMKULAM

shortlink

Related Articles

Post Your Comments

Related Articles


Back to top button