Latest NewsKeralaNews

പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ലോക്‌നാഥ് ബെഹ്‌റ. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

ഹര്‍ത്താല്‍ നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന് 07.01.2019 തീയ്യതിയിലെ ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സംഘടനകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ആയതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുന്നതില്‍ യാതൊരു തടസ്സമില്ലെന്നും ബെഹ്‌റ വ്യക്തമാക്കി.

പൗരത്വ ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംയുക്ത സമിതിയാണ് ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത്. നിയമവിരുദ്ധമായി ഹര്‍ത്താല്‍ നടത്തിയാല്‍ പോലീസ് നേരിടുമെന്നും ഡിജിപി പറയുന്നു.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

17.12.2019 രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

07.01.2019 തീയ്യതിയിലെ ബഹു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹര്‍ത്താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഉത്തരവ് നിലവിലുണ്ട.് ബഹു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നോട്ടീസ് ഹര്‍ത്താലാഹ്വാനം ചെയ്തിട്ടുള്ള സംഘടനകള്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ മേല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണ്. മേല്‍ ദിവസം സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുകയോ, ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്താല്‍ ആയതിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ ജില്ലാ/സംസ്ഥാന നേതാക്കള്‍ക്കായിരിക്കമെന്നും, അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

ഇത് കൂടാതെ 17.12.2019 തീയതിയില്‍ സംസ്ഥാന വ്യാപകമായി നഗരസഭ/പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനും മറ്റും മേല്‍ സൂചിപ്പിച്ച ഹര്‍ത്താല്‍ പ്രചാരണം തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കൂടി പ്രസ്തുത നേതാക്കള്‍ ഉത്തരവാദികള്‍ ആയിരിക്കുന്നതാണ്.

https://www.facebook.com/keralapolice/posts/2545304012231739

shortlink

Related Articles

Post Your Comments

Related Articles


Back to top button