Latest NewsNewsIndia

മാവോയിസ്റ്റ് ഭീകരരെ ഭയന്ന് നാടു വിട്ട ആയിരങ്ങൾ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുന്നു

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ഭീകരരെ ഭയന്ന് നാടു വിട്ട ആയിരങ്ങൾ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുന്നു. മാവോയിസ്റ്റ് ഭീകരരെ ഭയന്ന് പതിനാലു വര്‍ഷം മുമ്പ് നാടു വിട്ടവര്‍ ആണ് തിരികെ വീടുകളിലെത്തുന്നത്. ഛത്തീസ്ഗഡില്‍ നിന്ന് നാടുവിട്ടു പോയവരില്‍ 5000-ത്തോളം ആദിവാസി കുടുംബങ്ങളാണ് വീട്ടില്‍ തിരികെ എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം പറയുന്നത്.

കേന്ദ്ര ആദിവാസി മന്ത്രാലത്തിന്റേയും, ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റേയും നിര്‍ദ്ദേശ പ്രകാരം ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നടത്തിയ സര്‍വെ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തിരികെ എത്തിയവരെ പുനരധിപ്പിക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ആന്ധ്രപ്രദേശ്, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലെ കാടുകളിലെ 248 വാസസ്ഥലങ്ങളിലായാണ് ഇവര്‍ താമസിക്കുന്നത്. കാടുകളില്‍ കഴിയുന്നവര്‍ക്കോ, തിരികെ എത്തിയവര്‍ക്കോ റേഷന്‍ കാര്‍ഡുകളോ, വോട്ടര്‍ ഐഡികളോ ഇല്ല. അതുകൊണ്ടു തന്നെ പൗരത്വം തെളിയിക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് സര്‍വെ പ്രവര്‍ത്തകര്‍ പറഞ്ഞത്. ഛത്തീസ്ഗഡില്‍ നിന്നും നാടുവിട്ടു പോയ 30,000 പേരില്‍ 5000 പേരാണ് ഇപ്പോള്‍ തിരികെ എത്തിയത്.

ALSO READ: ഗവര്‍ണര്‍ക്ക് മാവോയിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്: രാജ്ഭവന്‍ തകര്‍ക്കും

കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം ഛത്തീസ്ഗഡില്‍ നിന്ന് എത്ര ആദിവാസികള്‍ നാടുവിട്ടിട്ടുണ്ട്, എത്ര പേരെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നു സംസ്ഥാനങ്ങളും ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിവരം. അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ തിരക്ക് കാരണമാണ് സര്‍വ്വെ വൈകുന്നതെന്നാണ് സംസ്ഥാനങ്ങളുടെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button