KeralaLatest NewsNews

കോടതി നടപടികള്‍ ഇനി വാട്സാപ്പിലൂടെയും അറിയാം

കൊല്ലം: കോടതി നടപടി അറിയിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ ശുപാര്‍ശ. സമന്‍സും കോടതി നടപടികളുമെല്ലാം വാട്സാപ്പിലൂടെ അറിയിക്കാന്‍ തീരുമാനമായി. മേല്‍വിലാസങ്ങളിലെ പ്രശ്നങ്ങളും ആളില്ലാതെ സമന്‍സ് മടങ്ങുന്നതും ഇതുവഴി പരിഹരിക്കാന്‍ കഴിയും. സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റിയുടേതാണ് തീരുമാനം. ഇതിനായി ഭരണഘടനയിലെ 62-ാം വകുപ്പ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ അറിയിക്കും.

വാട്സാപ്പിന് പുറമെ എസ്.എം.എസ്., ഇ – മെയില്‍വഴിയും കോടതി നടപടികള്‍ അറിയിക്കും. ഇതുവഴി സമയനഷ്ടം പരിഹരിക്കാനാകും. വാദികളുടെയും പ്രതികളുടെയും നമ്പര്‍ ഇനി കേസിനൊപ്പം ചേര്‍ക്കും.

കേരളത്തിലെ ഹൈക്കോടതിയിലെ ഒഴികെ തീര്‍പ്പാകാതെ കിടക്കുന്നത് 12 ലക്ഷത്തോളം കേസുകളാണ്. സാമൂഹികമാധ്യമങ്ങള്‍ വഴി കോടതി നടപടികള്‍ അറിയിക്കുന്നതിനാല്‍ കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ കഴിയും. കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ജില്ലാകളക്ടര്‍മാരെ ഉള്‍പ്പെടുത്താനും പഴയ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ എല്ലാ മാസവും ജില്ലാ ജഡ്ജിയും ജില്ലാ കളക്ടറും പോലീസ് മേധവിയും യോഗം ചേരാനും തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button