കൊച്ചി : റാന്‍സംവെയര്‍ മുന്നറിയിപ്പ് … രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രോഗ്രാമുകള്‍ കേരളത്തില്‍, കരുതിയിരിയ്ക്കാന്‍ നിര്‍ദേശം. കമ്പ്യൂട്ടര്‍ ഫയലുകള്‍ ലോക്കിടുന്ന പ്രോഗ്രാമുകള്‍ കേരളത്തിലും എത്തിയിരിക്കുന്നതായ സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്. . നിങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി ഇതിലൂടെ പണം തട്ടുന്നു. കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. റാന്‍സംവെയര്‍ പ്രോഗ്രാമുകളാണ് പണി തരുന്നത്. ഒരു മാസത്തിനിടെ 25ലധികം കേസുകള്‍ വിവിധ ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്തുവെന്നാണ്് കണക്ക്. വീഡിയോ എഡിറ്റ് ചെയ്യുന്ന സ്റ്റുഡിയോകള്‍, അക്കൗണ്ടിങ് സോഫ്റ്റ് വെയറുള് ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയാണ് ഇവരുടെ പ്രധാന ഇരകള്‍.
അനൗദ്യോഗിത സോഫ്റ്റ് വെയറുകള്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഇവരുടെ ട്രാക്കില്‍ അകപ്പെടുന്നത്. STOP,Djvu തുടങ്ങിയ റാന്‍സംവെയറുകളാണ് ഇത്തവണ കണ്ടെത്തിയിരിക്കുന്നത്. വെള്ളയ്പലത്ത് സിനിമാപ്രവര്‍ത്തകര്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്ന മ്യൂസിക് വീഡിയോ, വെബ് സീരീസ് എന്നിവയുടെ ഒറിജിനല്‍ ഫയലുകള്‍ അടക്കം ഇതുമൂലം നഷ്ടപ്പെട്ടിട്ടുണ്ട്.നിങ്ങളുടെ പ്രധാന ഫയലുകളും മറ്റും ഇതുപോലെ നഷ്ടടപ്പെട്ടേക്കാം..
Post Your Comments