ഭോപ്പാൽ: നരേന്ദ്ര മോദി സർക്കാരിന്റേത് ധീരമായ നടപടിയാണെന്നും, പൗരത്വ ബിൽ രാജ്യത്തിൻറെ ഭാവിക്ക് ഗുണം ചെയ്യുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് എംഎൽഎയുമായ ലക്ഷ്മൺ സിങ്. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ബില്ലിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പാർട്ടി നിലപാടിന് വ്യത്യസ്തമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മൺ സിങ്. ബില്ലിനെ അംഗീകരിച്ച് മുന്നോട്ടുപോകണമെന്നാണ് അദ്ദേഹം പറയുന്നത്.
ദേശീയ പാർട്ടികൾ പൗരത്വ ബില്ലിനെ അംഗീകരിച്ച് മുന്നോട്ടുപോകണം’ ലക്ഷ്മൺ സിങ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് എംഎൽഎയുടെ ആഹ്വാനം. ‘പൗരത്വ ഭേദഗതി നിയമം പാർലമെന്‍റ് പാസ്സാക്കി. എല്ലാ പാർട്ടികളും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചതാണ്. ഇനി ഈ വിഷയത്തിന്മേൽ കൂടുതൽ അഭിപ്രായം പറയുന്നതിലും പ്രസ്താവന ഇറക്കുന്നതിലും അർഥമില്ല. ഇത് അംഗീകരിച്ച് മുന്നോട്ട് പോകണം.’ ലക്ഷ്മൺ സിങ് പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് നേരത്തെ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ‘എഐസിസി വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് എന്താണോ അതായിരിക്കും മധ്യപ്രദേശ് സർക്കാരിന്‍റെയും നിലപാട്’ എന്നായിരുന്നു കമൽനാഥ് പറഞ്ഞത്. കോൺഗ്രസ് പൗരത്വ ബില്ലിനെ എതിർക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം നിയമം നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. എന്നാൽ ഇതിനെ തള്ളുകയാണ് സംസ്ഥാനത്തെ മുതിർന്ന നേതാവ്.
Post Your Comments