ബംഗളൂരു : ഇന്ത്യയ്ക്ക് ആഗോള ബഹിരാകാശ വിപണിയില്‍ വന്‍ കുതിപ്പ് , ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇസ്രോ നേടിയത് 1200 കോടിയിലധിക വരുമാനം. 2018-19 സാമ്പത്തിക വര്‍ഷം വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിലൂടെ ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തില്‍ 91.63 കോടി രൂപയുടെ വര്‍ധനയുണ്ടായി. 26 രാജ്യങ്ങളില്‍ നിന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇസ്റോ 1,245.17 കോടി രൂപ സമ്പാദിച്ചുവെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു.
Read Also : ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്‌പേസ് സ്റ്റേഷന്‍ നിര്‍മിയ്ക്കുന്നു : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇസ്രോ
2018-19 സാമ്പത്തിക വര്‍ഷത്തില്‍ വിക്ഷേപണ വരുമാനം 324.19 കോടി രൂപയാണ്. 2017-18 ല്‍ ഇത് 232.56 കോടിയായിരുന്നു. യുഎസ്, യുകെ, ജര്‍മ്മനി, കാനഡ, സിംഗപ്പൂര്‍, നെതര്‍ലാന്റ്‌സ്, ജപ്പാന്‍, മലേഷ്യ, അള്‍ജീരിയ, ഫ്രാന്‍സ് എന്നീ പത്ത് രാജ്യങ്ങളുമായുള്ള കരാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ വന്‍ നേട്ടമുണ്ടാക്കി.
രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആണവ ഊര്‍ജ്ജ, ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിങ് ആണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
Post Your Comments