ലണ്ടൻ : വാക്ക് തർക്കത്തിനിടെ അയല്‍വാസിയുടെ ദേഹത്ത് ആസിഡൊഴിച്ച ഇന്ത്യൻ വംശജന് യുകെയിൽ ശിക്ഷ വിധിച്ചു. 53കാരനായ സന്തോഖ് ജോഹലിനെയാണ് 20 വര്‍ഷം തടവിന് സ്നെയേഴ്സ്ബ്രൂക്ക് കോടതി ശിക്ഷിച്ചത്. ആക്രമണത്തിനിരയായ 30കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാല്‍ തക്കതായ ശിക്ഷ നല്‍കണമെന്നും പ്രതി തന്റെ ശിഷ്ടജീവിതത്തില്‍ ഈ തെറ്റിനെക്കുറിച്ച് ഓര്‍മ്മിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞിരുന്നു. പേടിപ്പെടുത്തുന്ന സംഭവമാണിതെന്നും, തനിക്ക് ഉറങ്ങാന്‍ പോലും കഴിയാറില്ലെന്നും ആക്രമണത്തിനിരയായ വ്യക്തി കോടതിയെ അറിയിച്ചു.
2019 ജനുവരി നാലിനായിരുന്നു സംഭവം. വീടിന് മുമ്പില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ അയല്‍വാസിയെ കത്തികൊണ്ട് കുത്തുമെന്ന് ജോഹല്‍ ഭീഷണിപ്പെടുത്തി. പോലീസിൽ വിവരം അറിയിച്ച അയല്‍വാസി വീട്ടിലെ ജനാല തുറന്നതും ഇയാളുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രണണത്തിന് ശേഷം അവിടെ നിന്നും ഓടി രക്ഷപ്പെട്ട ജോഹല്‍ പിന്നീട് പോലീസിന്റെ പിടിയിലായി. ആക്രമിക്കപ്പെട്ടയാളെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. നെഞ്ചിലും കൈകളിലും 20 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
Post Your Comments