Latest NewsIndiaNews

2001ലെ പാർലമെന്റ് ആക്രമണം: വീര ചരമമടഞ്ഞവര്‍ക്ക് രാജ്യം ആദരാഞ്ജലിയര്‍പ്പിച്ചു

ന്യൂഡല്‍ഹി: 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തില്‍ വീരചരമമടഞ്ഞവര്‍ക്ക് രാജ്യം ആദരാഞ്ജലിയര്‍പ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രദ്ധാംഞ്ജലി സന്ദേശം നല്കി. ആക്രമണത്തെ ശക്തമായി നേരിട്ട ധീരന്മാരും കരുത്തരുമായ നമ്മുടെ സുരക്ഷാ വിഭാഗത്തിലെ സേനാംഗങ്ങളുടെ ത്യാഗത്തിന് മുന്നില്‍ ഈ മഹത്തായ രാഷ്ട്രം നമിക്കുന്നു’ രാംനാഥ് കോവിന്ദ് ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.

ALSO READ: ദേശീയ പൗരത്വ ബില്‍ : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്കയ്ക്ക് പിന്നില്‍ ഈ കാരണങ്ങള്‍ : എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ കാരണങ്ങള്‍ ബാധിയ്ക്കില്ല..

2001 ഡിസംബര്‍ 13 നാണ് അഞ്ച് ലഷ്‌ക്കര്‍ ഇ തോയ്ബയുടേയും ജയ്‌ഷേ മുഹമ്മദിന്റെയും ഭീകരന്മാരാണ് പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ സുരക്ഷാ സൈനികരും ഒരു സാധാരണക്കാരനും അടക്കം 14 പേരാണ് വധിക്കപ്പെട്ടത്. പാര്‍ലമെന്റിനകത്ത് ഏകദേശം 100 അംഗങ്ങളുള്ള സമയത്താണ് ആക്രമണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button