വ്യായാമമുറകളിലേര്പ്പെടുവാനും ശരീരമനങ്ങി ജോലി ചെയ്യുവാനും മടി കാണിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ വലിയ പണി പിന്നാലെ വരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ഓടുകയോ, ചാടുകയോ ഒക്കെ ചെയ്താല്‍ പേശികള്‍ക്കു കൂടുതലായി സമ്മര്‍ദ്ദമുണ്ടായി ശരീര വേദന വരുമെന്നും അത് കൊണ്ട് നാം ശരീരമങ്ങാതെയിരുന്നാല് പേടിക്കേണ്ടതില്ലെന്നുമാണ് പലരുടെയും ധാരണ. എന്നാല്‍ അങ്ങനെ ചടഞ്ഞു കൂടിയിരുന്നാലും വേദന വരും, ശരീരം ആവശ്യത്തിന് ചലിക്കാതെ വരുമ്പോള്‍ പേശികള്‍ നിര്‍വീര്യമാവുകയും കാര്യക്ഷമത കുറയുകയും ചെയ്യും, ഇത് ഭാവിയില്‍ ഡിസ്ക് വേദന, അസ്ഥി തകരാറുകള്‍, തേയ്മാനം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുമെന്നാണ് പുതിയ കണ്ടെത്തല്‍.
സാധാരണ നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന ഗുരുതരമല്ലാത്ത പല വേദനകള്‍ക്കും നമ്മുടെ മടിയാണ് കാരണം. ഇനി എപ്രകാരം ഇതിനെ പ്രതിരോധിക്കാമെന്നു ചോദിച്ചാല്‍ ഒന്നേ ഉള്ളു ഉത്തരം, വ്യായാമം. ശരീരത്തിലെ സകലമാന പേശികളും നന്നായനങ്ങുന്ന വിധത്തിലുള്ള ചിട്ടയായ വ്യായാമം, അതൊന്നു മാത്രമാണ് പരിഹാരമാര്‍ഗം. അമിതവണ്ണം, കൊഴുപ്പടിയല്‍, വയറു ചാടല്‍ തുടങ്ങി ഹൃദ്രോഗത്തിനു വരെ ഒരറുതി വരുത്താന്‍ വ്യായാമത്തിനു കഴിയും. മടിക്കാതെ വേഗം തുടങ്ങിക്കോളു വ്യായാമം.
Post Your Comments