ആരോഗ്യകരമായ ഭക്ഷണക്രമം വിഷാദരോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ഒലീവ് ഓയില്‍ എന്നിവ കഴിക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തില്‍ കണ്ടെത്താനായെന്ന് ഓസ്ട്രേലിയയിലെ മക്വാരി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.
മൂന്ന് ആഴ്ചത്തെ ആരോഗ്യകരമായ ഭക്ഷണരീതി കൊണ്ട് വിഷാദരോ?ഗത്തെ നിയന്ത്രിക്കാനാകുമെന്ന് പഠനത്തില്‍ പറയുന്നു.കൗമാരവും യൗവനും വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലുള്ള ഒരു കാലഘട്ടമാണ്. ഡയറ്റ് പോലുള്ള ആരോഗ്യരീതികള്‍ ജീവിതത്തില്‍ ഉറപ്പിക്കുന്നതിനുള്ള നിര്‍ണായക കാലഘട്ടവുമാണിത്.
17 നും 35 നും ഇടയില്‍ പ്രായമുള്ള 76 വിദ്യാര്‍ത്ഥികളില്‍ പഠനം നടത്തുകയായിരുന്നു. പങ്കെടുത്തവരില്‍ 21 ശതമാനം പേര്‍ മാത്രമാണ് ആരോഗ്യകരമായ ഭക്ഷണക്രമം പൂര്‍ണ്ണമായി പാലിക്കുന്നതെന്ന് കണ്ടെത്തി. ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിന്‍ ബി 12 എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പെടുത്താം.
കടല്‍ മത്സ്യങ്ങളാണ് വൈറ്റിന്‍ ബി 12ന്റെ കലവറ. മത്തി, ചൂര, ഇലക്കറികള്‍, നട്‌സ്, സോയബീന്‍ എന്നിവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഈ ഭക്ഷണങ്ങള്‍ വിഷാരോഗ സാധ്യത കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു
Post Your Comments