Latest NewsKeralaNews

.’സിനിമ നായക നടന്‍മാരുടെ ഡേറ്റിന്റെയും അവരുടെ ഇഷ്ടങ്ങളുടെയും കലയാണെന്ന് ഏത് ചെറിയ കുട്ടികള്‍ക്കും അറിയാം’ വിമര്‍ശനവുമായി ഹരീഷ് പേരടി

പഴയതുപോലെ സിനിമ സംവിധായകന്റെ കലയല്ലെന്ന നിരീക്ഷണവുമായി നടന്‍ ഹരീഷ് പേരടി. സിനിമ നായക നടന്‍മാരുടെ ഡേറ്റിന്റെയും അവരുടെ ഇഷ്ടങ്ങളുടെയും കലയാണെന്ന് ഏത് ചെറിയ കുട്ടികള്‍ക്കും അറിയാമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുകയാണ് താരം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സിനിമ സംവിധായകന്റെ കലയാണത്രെ…ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി …സിനിമ നായക നടൻമാരുടെ ഡേറ്റിന്റെയും അവരുടെ ഇഷ്ടങ്ങളുടെയും കലയാണെന്ന് ഏത് ചെറിയ കുട്ടികൾക്കും അറിയാം…സിനിമ സംവിധായകന്റെ കലയാണെന്ന് പറയുന്നത് ഇന്നൊരു പഴയ ആചാരം മാത്രമാണ് …ഇന്ന് സംവിധായകൻ എന്ന പേരിന് പകരം സംഘാടകൻ എന്ന പേരാണ് ഉചിതം…താരങ്ങളെ സംഘടിപ്പിക്കുന്ന…താരങ്ങൾക്ക് ഇഷ്ടമുള്ള കഥ സംഘടിപ്പിക്കുന്ന..ആ ഇഷട്ങൾക്കനുസരിച്ചുള്ള നിർമ്മാതക്കളെ സംഘടിപ്പിക്കുന്ന..ഈ ഇഷ്ടങ്ങൾക്കൊന്നും വിലങ്ങുതടിയാവാത്ത സഹനടിനടൻമാരെ സംഘടിപ്പിക്കുന്ന മൊത്തത്തിലൊരു സംഘാടകൻ ..ഇനിയെങ്കിലും സത്യം പറയുക ഇതൊരു സംഘാടകന്റെ കലയാണെന്ന്…കുട്ടികളെ പോറ്റാൻ കഷ്ടപ്പെടുന്ന ഒരു സംഘാടകന്റെ കലയാണെന്ന് ….സത്യം പറയുമ്പോൾ കൂടെ ജനങ്ങളുണ്ടാവും…ഒന്നുമില്ലെങ്കിലും സത്യം പറഞ്ഞതിന്റെ സുഖമെങ്കിലുമുണ്ടാവും…

https://www.facebook.com/photo.php?fbid=621079955099024&set=a.116429352230756&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button