കൊച്ചി: മുടി പെട്ടെന്ന് വളരാന്‍ അടുക്കളയില്‍ തന്നെ എളുപ്പവഴികള്‍ ഉള്ളപ്പോള്‍ ഷാംപൂം സോപ്പും വാങ്ങികാശ് പൊടിക്കേണ്ട. പുത്തന്‍ തലമുറയിലെ വീടുകളില്‍ വെറുതേ പുറത്തേക്ക് ഒഴിച്ചു കളയുന്ന ചോറ് വാര്‍ത്തു കിട്ടുന്ന കഞ്ഞി വെള്ളത്തിന് ഒരുപാട് ഉപയോഗങ്ങളുണ്ട്.
ആ കൂട്ട് ഉണ്ടാക്കി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ആവശ്യാനുസരണം ഉലുവ എടുക്കുക.
രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തില്‍ ഉലുവ കുതിര്‍ത്ത് വെക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയില്‍ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റ് വച്ചതിന് ശേഷം വെറും പച്ചവെള്ളത്തില്‍ കഴുകി കളയുക. കഞ്ഞിവെള്ളത്തിന്റെ മണം മാറണമെങ്കില്‍ ചെമ്ബരത്തി താളിയും ഉപയോഗിക്കാം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഫലപ്രദമാണിതെന്ന് പറയപ്പെടുന്നു. കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ തലയ്ക്ക് നല്ല തണുപ്പും കിട്ടും. കാശ് കളയാതെ മുടി സംരക്ഷിക്കാമെന്ന് മാത്രമല്ല, കഞ്ഞിവെള്ളം വേസ്റ്റാവുകയുമില്ല.
Post Your Comments