ബിജ്‌നോർ: വരനെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അയൽവാസിയെ വിവാഹം ചെയ്ത് യുവതി. യുപിയിലെ ബിജ്‌നോറിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ രാത്രിയോടെയാണ് വരനും സംഘവുമെത്തിയത്. വരന്റെ വീട്ടുകാർ കൂടുതൽ സ്ത്രീധനം ചോദിച്ചതും പ്രശ്‍നങ്ങൾക്ക് കാരണമായെന്നാണ് സൂചന. കൂടുതല്‍ പണം നല്‍കാനാവില്ലെന്ന് വധുവിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ വരന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും ഇതിനാലാണ് വിവാഹത്തിന് സമയത്തെത്താന്‍ കഴിയാതിരുന്നതെന്നുമാണ് വരന്റെ കുടുംബം വിശദീകരണം നൽകിയത്. തുടർന്ന് പോലീസ് ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും വധു വിവാഹത്തിൽ നിന്ന് പിന്മാറി അയൽവാസിയായ യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു.
Post Your Comments