Latest NewsKeralaIndia

യൂണിവേഴ്‌സിറ്റി കോളേജിലെ ഹോസ്റ്റല്‍ റെയ്ഡ്: നിർണ്ണായക തെളിവുകൾ കണ്ടെത്തിയ എസ്.ഐ.യ്ക്കു സ്ഥലംമാറ്റം

പിടികൂടിയ അഞ്ചുപേര്‍ എസ്.എഫ്.ഐ.ക്കാരാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തെത്തുടര്‍ന്ന് പാളയത്തെ ഗവണ്‍മെന്റ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയ എസ്.ഐ.ക്കു സ്ഥലംമാറ്റം. കന്റോണ്‍മെന്റ് എസ്.ഐ. പി.എസ്.ബിനുവിനെയാണ് ക്രൈം ഡിറ്റാച്ച്‌മെന്റിലേക്കു മാറ്റിയത്.എ.സി.പി., സി.ഐ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പിടികൂടിയ അഞ്ചുപേര്‍ എസ്.എഫ്.ഐ.ക്കാരാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

ഇവര്‍ എസ്.എഫ്.ഐ.ക്കാരാണെന്ന് തിരിച്ചറിഞ്ഞതും എസ്ഐ .യാണ്. തുടര്‍ന്നാണ് സ്ഥലംമാറ്റം.യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തെത്തുടര്‍ന്ന് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടന്ന റെയ്ഡിലും എസ്.ഐ. ബിനു പങ്കെടുത്തിരുന്നു. ഇവിടെനിന്നു ചോദ്യക്കടലാസ് കണ്ടെത്തിയതാണ് പി.എസ്.സി. പരീക്ഷാ ക്രമക്കേട് ഉള്‍പ്പെടെ പിന്നാലെയുണ്ടായ സംഭവങ്ങള്‍ക്കെല്ലാം വഴിത്തിരിവായത്.

ഈ ഘട്ടത്തില്‍ എസ്.ഐ.യെ തരംതാഴ്ത്തിയിരുന്നു. പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നടപടി മരവിപ്പിച്ചു.ഒരാഴ്ച മുന്‍പ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നടന്ന പരിശോധനയിലും ബിനു പങ്കെടുത്തിരുന്നു.

shortlink

Post Your Comments


Back to top button