Life Style

മുഖക്കുരുവിന്റെ പാടുകള്‍ ഉണ്ടോ എങ്കില്‍ ഇത് മാറ്റാന്‍ ചില എളുപ്പമാര്‍ഗങ്ങള്‍ ഇതാ

മുഖക്കുരുവിന്റെ പാടുകള്‍ നീക്കം ചെയ്യാന്‍ ഇതാ ചില എളുപ്പ മാര്‍ഗങ്ങള്‍. ഒരു ടീസ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണ എടുത്ത് നിങ്ങളുടെ കൈപ്പത്തികള്‍ ഉപയോഗിച്ചുകൊണ്ട് തടവി ചെറുതായി ചൂടാക്കുക. മുഖക്കുരുവിന്റെ പാടുകളില്‍ ഇത് മൃതുല്യമായി പുരട്ടിയ ശേഷം ഒരു രാത്രി മുഴുവന് അനക്കാതെ വയ്ക്കാം. എല്ലാ രാത്രിയിലും ഉറങ്ങുന്നതിനു മുമ്ബ് ഇത് ചെയ്യുന്നത് വഴി മുഖക്കുരു സൃഷ്ടിക്കുന്ന പാടുകളെ മികച്ച രീതിയില്‍ ഇല്ലാതാക്കാന്‍ സാധിക്കും.

കറ്റാര്‍ വാഴ ഇലകളില്‍ നിന്ന് ജെല്‍ വേര്‍തിരിച്ചെടുക്കുക. മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം ഇത് പ്രയോഗിക്കുക. ഒരു രാത്രി അനക്കാതെ വയ്ക്കുക. രാവിലെ മുഖം കഴുകി വൃത്തിയാക്കാം. ഉറങ്ങുന്നതിനുമുമ്ബ് എല്ലാ രാത്രിയിലും നിങ്ങള്‍ക്കിത് ചെയ്യാന്‍ കഴിഞ്ഞാല്‍ മികച്ച ഫലങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും.

ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് നിര് എടുത്ത ശേഷം ഒരു ചെറിയ പഞ്ഞി ഉപയോഗിച്ചുകൊണ്ട് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ പ്രയോഗിക്കുക. 10 മിനിറ്റ് കാത്തിരുന്ന ശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയാം. നിങ്ങള്‍ക്ക് ആഴ്ചയില്‍ 3-4 തവണ ഇത് ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button