ബാംഗ്ലൂർ: കർണാടകത്തിൽ എട്ടു മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. സംസ്ഥാനത്ത് ഒട്ടാകെ ബിജെപി തരംഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രതികരിച്ചു. ഇതോടെ ബിജെപി ഭരണം നില നിർത്തുമെന്നുള്ള കാര്യം ഉറപ്പായി. ആറു മണ്ഡലങ്ങളിലെ വിജയം മാത്രമാണു ഭരണം ഉറപ്പിക്കാന്‍ ബി.ജെ.പിക്ക് ആവശ്യമായുള്ളത്. രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസ് ഒറ്റ സീറ്റില്‍പ്പോലും ലീഡ് ചെയ്യുന്നില്ല.
ഇപ്പോള്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടി മുന്നേറുന്ന മണ്ഡലം ബി.ജെ.പി ലീഡ് ചെയ്യുന്ന ചിക്കബല്ലപുരയിലാണ്. ഡോ. ഡി. സുധാകറാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. ഗോകക്കില്‍ രമേശ് ജാര്‍ക്കിഹോളിയുടെ ലീഡ് 8990 വോട്ടാണ്.
ALSO READ: കര്‍ണാടക ഉപതിരഞ്ഞെടുപ്പ്; തോല്‍വിയെ കുറിച്ച് പ്രതികരിച്ച് ഡി കെ ശിവകുമാര്‍
അതിനിടെ തോല്‍വി സമ്മതിച്ചെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചെന്നും കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments