സിയാച്ചിന്‍: ഇന്ത്യയെ പ്ലാസ്റ്റിക് മുക്തമാക്കാൻ സൈന്യം ഇറങ്ങി. സിയാച്ചിനില്‍ പ്ലോഗിങ് യജ്ഞത്തിന് സൈന്യം തുടക്കം കുറിച്ചു. സിയാച്ചിനിലെ ആര്‍മി ബേസ് ക്യാംപിലെ ജവാന്മാരാണ് പ്ലോഗിംഗ് യജ്ഞം ആരംഭിച്ചത്. സ്വച്ഛതാ ഹേ സുരക്ഷയുടെ ഭാഗമായാണ് ജവാന്മാര്‍ ശുചീകരണത്തിനിറങ്ങിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് പരിസരം ശുചിയാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രഭാത സവാരിക്കിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന രീതിയെയാണ് പ്ലോഗിങ് എന്ന് അറിയപ്പെടുന്നത്.
2016 ല്‍ സ്വീഡനിലായിരുന്നു ഇതിന്റെ തുടക്കം. ഒരു സംഘടന പ്രവര്‍ത്തനമായിട്ടായിരുന്നു സ്വീഡനില്‍ പ്ലോഗിങ് ആരംഭിച്ചത്. ആരോഗ്യമുള്ള ശരീരവും വൃത്തിയുള്ള പരിസരവും എന്നതാണ് പ്ലോഗിങ്ങ് എക്സര്‍സൈസ് കൊണ്ട് അര്‍ഥമാക്കുന്നത്.
ALSO READ: രാഷ്‌ട്രപതിയുടെ സുരക്ഷയില്‍ വീഴ്‌ച: 6 ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ചെന്നൈ ബീച്ചില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്ലോഗിങ് നടത്തിയതോടെയാണ് ഈ രീതി ജനശ്രദ്ധയാകര്‍ഷിക്കുന്നത്. പ്രഭാത സഹാരിക്കിടെ ബീച്ചില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്ന നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
Post Your Comments