ബിസിസിഐ സെക്രട്ടറി ജയ് ഷായെ കേന്ദ്രമന്ത്രി അമിത് ഷായുടെ മകനായിട്ടല്ല, ഒരു സ്വതന്ത്ര വ്യക്തിയായിട്ടാണ് പരിഗണിക്കേണ്ടതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.അമിത് ഷായുടെ മകനെന്നതിനേക്കാള്‍, 6-7 വര്‍ഷമായി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് ജയ് ഷായെന്നും അവരുടെ പേരിന്റെ വാല് നിങ്ങള്‍ നോക്കേണ്ട. കൈവച്ചിരിക്കുന്ന മേഖലയിലെ മികവ് മാനദണ്ഡമാക്കൂ’ എന്നും ഗാംഗുലി പറഞ്ഞു.
സച്ചിന്റെ മകനാണെന്നതിന്റെ പേരില്‍ എന്തിനാണ് അര്‍ജുനെ ക്രിക്കറ്റ് കളിക്കുന്നതില്‍നിന്ന് തടയുന്നത് എന്നും രാഹുല്‍ ദ്രാവിഡിന്റെ മക്കള്‍ മികച്ച ക്രിക്കറ്റ് താരങ്ങളാണ്. കര്‍ണാടകയിലെ വിവിധ ലീഗുകളില്‍ അവര്‍ മികച്ച പ്രകടനം നടത്താറുമുണ്ട്. ഇതേ മികവ് എന്നും നിലനിര്‍ത്താനായാല്‍ തീര്‍ച്ചയായും അവരെ ഇന്ത്യന്‍ ടീമിലേക്കും പരിഗണിക്കേണ്ടേ എന്നും ഗാംഗുലി ചോദിച്ചു
അമിത് ഷായുടെ മകനായതിന്റെ പേരില്‍ മാത്രം ജയ് ഷാ ബിസിസിഐ സെക്രട്ടറിയായതിനെ വിമര്‍ശിക്കരുത്. ഉന്നത പദവിയിലുള്ള ഒരാളുടെ മകനോ മകളോ ആയതിന്റെ പേരില്‍ ഇത്രയേറെ വിമര്‍ശിക്കപ്പെടുന്ന പതിവ് ഇന്ത്യയില്‍ മാത്രമേ കാണൂ എന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടാണ് അദ്ദേഹം ബിസിസിഐ സെക്രട്ടറിയായത്. കഴിഞ്ഞ 6-7 വര്‍ഷമായി ജയ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അദ്ദേഹത്തെ സ്വന്തം നിലയ്ക്ക് ജോലി ചെയ്യാന്‍ അനുവദിക്കൂ. അദ്ദേഹത്തിന്റെ പിതാവ് ഒരു രാഷ്ട്രീയക്കാരനായിരിക്കാം. പക്ഷേ അദ്ദേഹം അങ്ങനല്ല. സ്വതന്ത്രമായി അദ്ദേഹത്തെ വിലയിരുത്തൂ’എന്നും ഗാംഗുലി പറഞ്ഞു.
കായിക താരങ്ങളുടെ മക്കളോ കുടുംബാംഗങ്ങളോ അതേ മേഖലയിലേക്ക് തിരിയുന്നത് ലോകത്ത് എല്ലായിടത്തുമുള്ള സംഭവമാണെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീമില്‍ കളിക്കുന്ന ടോം കറനും സാം കറനും സഹോദരങ്ങളാണ്. ഒരു കാലത്ത് ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിച്ച മാര്‍ക് വോയും സ്റ്റീവ് വോയും സഹോദരങ്ങളാണ്. എല്ലാവരെയും സ്വതന്ത്ര വ്യക്തികളായാണ് പരിഗണിക്കേണ്ടതും വിലയിരുത്തേണ്ടതും.ബിസിസിഐയില്‍ രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ലെന്നും ഗാംഗുലി പറഞ്ഞു.
Post Your Comments