മലപ്പുറം: മഞ്ചേരി പോക്സോ കേസിലെ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശികളായ പട്ടാളത്തില്‍ സന്തോഷ് (36), പട്ടാളത്തില്‍ ബൈജു (38), പാറയില്‍ അനസ് (36), കൊളക്കാട്ടിരി അബ്ദുറഹിമാന്‍ എന്ന മാനു (37) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 മാര്‍ച്ച് 22നാണ് കേസിന്നാസ്പദമായ സംഭവം. 2019 മാര്‍ച്ച് 15ന് ഉച്ചക്ക് 12.30ന് വഴിയരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി സ്‌കൂളില്‍ വെച്ച് ബലാല്‍സംഗം ചെയ്തിരുന്നു.
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് കെണിയില്‍ വീഴ്‌ത്തുന്ന പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പ്രണയം നടിച്ച് വലയില്‍ വീഴ്‌ത്തിയ 10ാംക്ലാസുകാരി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാര്‍ക്ക് പീഡിപ്പിക്കാനാണ് അവസരമൊരുക്കിക്കൊടുത്തു. സംഭവം പുറംലോകം അറിഞ്ഞത് സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ്. പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികള്‍ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടതായി സൂചനളുള്ളതായി പൊലീസ് തിരിച്ചറിയുന്നുണ്ട്.
അപമാനവും പ്രതികളില്‍ നിന്നുള്ള ഭീഷണിയും ഭയന്ന് പുറത്തു പറയാതെ രക്ഷിതാക്കള്‍ എല്ലാം രഹസ്യമാക്കി. ഇരയായ പെണ്‍കുട്ടിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ നിന്നു വരെ ശ്രമമുണ്ടായതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ നാട്ടിലെ പ്രാദേശിക മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന ആരോപണവും ഉണ്ട്.
ഉന്നത രാഷ്ട്രീയ ഇടപെടല്‍ കാരണം കേസ് അവസാനിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേനെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഈ പരിസരത്തെയും പല വീടുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്.
Post Your Comments