കൊച്ചി : തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞു. പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,120ഉം,ഗ്രാമിന് 3,515 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 24 കാരറ്റ് സ്വര്‍ണത്തിന് ഒരു പവവന് 30,968 രൂപയും ഗ്രാമിന് 3,871 രൂപയുമാണ് വില. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ മാറ്റമില്ല. ഔണ്‍സിന് 1,462.40 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം. ഒരു ഗ്രാം സ്വര്‍ണത്തിനു 47.02 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,017.25 ഡോളറുമാണ് ഇന്ന് വില.
Also read : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണവേട്ട
ആഭ്യന്തര വിപണിയിൽ മൂന്ന് ദിവസം കൊണ്ട് പവന് 520 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 80ഉം, ഗ്രാമിന് 10ഉം രൂപയാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,400 രൂപയിലും, ഗ്രാമിന് 3,550 രൂപയിലുമാണ് കുറഞ്ഞത്. അഞ്ചാം തീയതി പവന് 160 രൂപയും,ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് 28,480ഉം, 3,560 രൂപയുമായിരുന്നു വില. നാലാം തീയതി സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. ഇതനുസരിച്ച് 28,640 രൂപയിലും, 3,580 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇത് മൂന്നാഴ്ചയ്ക്കിടയിലെയും, ഈ മാസത്തേയും ഉയർന്ന നിരക്കായിരുന്നു. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ഒന്നാം തീയ്യതി പവനു 28,400 രൂപയായിരുന്നു വില.
സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 47.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 380 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 47,500 രൂപയുമാണ് വില.
Post Your Comments