മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും മന്ത്രി സ്ഥാനം വിഭജിക്കാത്ത സാഹചര്യത്തില്‍ വിമര്‍ശിച്ച് ബിജെപി. താക്കറെയ്ക്ക് കീഴിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന് ആറ് മന്ത്രിമാര്‍ക്ക് പദവി വിഭജിച്ച് നല്‍കുന്നതിന് പോലും കഴിഞ്ഞില്ലെന്നുമാണ് ബിജെപി നേതാവ് ആഷിഷ് ഷെലാര്‍ കുറ്റപ്പെടുത്തിയത്.ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയെങ്കിലും മഹാ വികാസ് അഘാഡി സഖ്യത്തിന് മന്ത്രി സ്ഥാനങ്ങള്‍ നിര്‍ണയിക്കാന്‍ കഴിഞ്ഞില്ല.
ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മന്ത്രിസ്ഥാനങ്ങള്‍ വിഭജിച്ച് നല്‍കുമെന്നാണ് പുതിയ മന്ത്രിമാര്‍ ചൂണ്ടിക്കാണിക്കുന്നത്. നവംബര്‍ അവസാനത്തോടെയാണ് എന്‍സിപി- കോണ്‍ഗ്രസ്- ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയത്. ഒക്ടോബര്‍ 24ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും സഖ്യം സംബന്ധിച്ച തര്‍ക്കങ്ങളാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിച്ചത്.മഹാവികാസ് അഘാഡി സഖ്യം മഹാരാഷ്ട്രയില്‍ സ്വതന്ത്ര എംഎല്‍എമാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കുമെന്നുമാണ് സഖ്യം ഉറപ്പുനല്‍കിയത്.
എന്നാല്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷവും ഒരു മന്ത്രി സ്ഥാനം പോലും നല്‍കിയിട്ടില്ലെന്നാണ് ഷെലാര്‍ പറയുന്നത്. ത്രികക്ഷി സഖ്യത്തിനുള്ളില്‍ എംഎല്‍എമാര്‍ക്ക് ഇത് സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ 16 മന്ത്രി സ്ഥാനങ്ങളാണ് ശിവസേനക്ക് ലഭിച്ചത്. എന്‍സിപിക്ക് 15 മന്ത്രി സ്ഥാനങ്ങളും കോണ്‍ഗ്രസിന് 12 മന്ത്രി സ്ഥാനങ്ങളും നിയമസഭാ സ്പീക്കര്‍ സ്ഥാനവുമാണ് കോണ്‍ഗ്രസിന് ലഭിച്ചിട്ടുള്ളത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 43 അംഗ മന്ത്രിമാരുടെ കൌണ്‍സിലാണ് രൂപീകരിച്ചത്.
Post Your Comments