Latest NewsNewsBusiness

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 80ഉം, ഗ്രാമിന് 10ഉം രൂപയാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,400 രൂപയിലും, ഗ്രാമിന് 3,550 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂ​പ​യും,ഗ്രാ​മി​ന് 20 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച്  28,480 രൂ​പയും, 3,560 രൂ​പ​യി​ലുമായിരുന്നു വ്യാപാരം നടന്നത്. 24 കാരറ്റ് സ്വർണത്തിന് ഒരു പവന് 31,008ഉം ഗ്രാമിന് 3,876 രൂപയുമാണ് വില. ആഗോള വിപണിയിൽ സ്വർണ വില കുറഞ്ഞിട്ടുണ്ട്.ഔണ്‍സിന് 1,477.96 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം. ഒരു ഗ്രാം സ്വര്‍ണത്തിനു47.52ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,517.52 ഡോളറുമാണ് വില.

Also read : ഓഹരി വിപണിയിൽ ഉണർവ് : ഇന്നത്തെ വ്യാപാരം ആരംഭിച്ചതും നേട്ടത്തിൽ

നാലാം തീയതി സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. ഇതനുസരിച്ച്  28,640 രൂപയിലും,  3,580 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇത് മൂന്നാഴ്ചയ്ക്കിടയിലെയും, ഈ മാസത്തേയും ഉയർന്ന നിരക്കായിരുന്നു. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒന്നാം തീയ്യതി പവനു 28,400 രൂപയായിരുന്നു വില.

സംസ്ഥാനത്ത് വെള്ളി വില കൂടിയിട്ടുണ്ട്. ഗ്രാമിന് 47.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 380 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 47,500 രൂപയുമാണ് വില. കഴിഞ്ഞ ദിവസം കിലോഗ്രാമിന് 47,400 രൂപയായിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button