ദക്ഷിണ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ഡിവിഷനുകളിലും വര്‍ക്ക്ഷോപ്പുകളിലുമായുള്ള ഫ്രഷേഴ്സ്, എക്സ്. ഐ.ടി.ഐ. മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ വിഭാഗങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ എക്സ്. ഐ.ടി.ഐ., എം.എല്‍.ടി. വിഭാഗങ്ങളില്‍ മാത്രമാണ് ഒഴിവ്.
10+2 സമ്പ്രദായത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയം, അനുബന്ധ ട്രേഡില്‍ എന്‍.സി.വി.ടി/ എസ്.സി.വി.ടി. അംഗീകാരമുള്ള ഐ.ടി.ഐ എന്നിവയാണ് യോഗ്യത. എം.എല്‍.ടി. വിഭാഗത്തിലേക്ക് ഫിസിക്സ്, കെമിസ്ട്രി ബയോളജി വിഷയങ്ങള്‍ പഠിച്ച് സയന്‍സ് സ്ട്രീമില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ് യോഗ്യത.
Also read : സൗദിയിലേക്കും കുവൈറ്റിലേക്കും തൊഴിൽ അവസരങ്ങൾ
ആകെ 3585 ഒഴിവുകളുണ്ട്. ഇതിൽ തിരുവനന്തപുരം ഡിവിഷനില്‍ 683 ഒഴിവുകളും പാലക്കാട് ഡിവിഷനില്‍ 682 ഒഴിവുകളുമുണ്ട്. എസ്.ആന്‍ഡ്.ടി. വര്‍ക്ക്ഷോപ്പ്- പോത്തനൂര്‍, കോയമ്പത്തൂര്‍, സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പ്-പൊന്‍മലൈ, കാര്യേജ് ആന്‍ഡ് വാഗണ്‍ വര്‍ക്സ്-പേരമ്പുര്‍, റെയില്‍വേ ഹോസ്പിറ്റല്‍-പേരമ്പുര്‍, സേലം ഡിവിഷന്‍, തിരുച്ചിറപ്പള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് മറ്റ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://sr.indianrailways.gov.in/
അവസാന തീയതി : ഡിസംബര്‍ 31
Post Your Comments