മുംബൈ : വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം ഇടക്കാൻ സാധിക്കും. മുംബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ അപേക്ഷ അംഗീകരിച്ചുകൊണ്ട് 2018 ലെ ഫ്യുജിറ്റീവ് ഇക്ണോമിക്സ് ഒഫെന്‍റേഴ്സ് ആക്റ്റ് പ്രകാരമാണ് നടപടി. അതേസമയം നീരവ് മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ട്.
വിജയ് മല്യയ്ക്ക് ശേഷം വഞ്ചന വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് നീരവ് മോദി. ഇപ്പോൾ ലണ്ടനിലെ വാണ്ട്സ്‌വർത്ത് ജയിലിലാണ് നീരവ് മോദി.
Also read : ജാമ്യാപേക്ഷ നാലാമതും തള്ളിയതോടെ ആത്മഹത്യാഭീഷണിയുമായി നീരവ് മോദി
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവന്‍ മെഹുൽ ചോക്സിയും. കേസില്‍ സിബിഐ അന്വേഷണം ആരംഭിക്കുന്നതിന് മുൻപ് തന്നെ കഴിഞ്ഞ വര്‍ഷം ജനവരിയില്‍ ഇരുവരും രാജ്യം വിട്ടത്. ലണ്ടനിൽ കഴിഞ്ഞിരുന്ന നീരവ് മോദിയെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയുടെ ഉത്തരവ് പ്രകാരം 2018 മാര്‍ച്ചിൽ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരമായിരുന്നു നടപടി. നീരവ് മോദിയെ മോദിയെ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ 2020 മേയില്‍ വിചാരണയാരംഭിക്കും.
Post Your Comments