ശിരോവസ്ത്രം അണിഞ്ഞതില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കി. കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലാണ് സംഭവം. ശിരോവസ്ത്രം അണിഞ്ഞ് ആനുവല്‍ ഡേക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടിക്കെതിരെയാണ് സ്‌കൂളിന്റെ കടുത്ത നടപടി ഉണ്ടായത്.ഇതിനെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈയിനിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.പരിപാടിയില്‍ അവതാരികയായി തെരഞ്ഞെടുത്ത കുട്ടിയോടാണ് ഇത്തരം വസ്ത്രം ധരിച്ച് പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത്.ഇതുതന്നെയാണ് സ്‌കൂളിലെത്തിയ രക്ഷിതാക്കളോടും പ്രധാന അധ്വാപിക പറഞ്ഞത്. മാത്രമല്ല ഇതിന്റെ പേരില്‍ കുട്ടിയെ ഭിഷണിപ്പെടുത്തുകയും ക്ലാസില്‍നിന്നു പുറത്താക്കുകയും ചെയ്തുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.ഈ സംഭവത്തില്‍ ഉടന്‍ അന്വേഷണം നടപടി കൈക്കൊള്ളുമെന്ന് ഡി.ഡി.ഇ അറിയിച്ചു.
Post Your Comments