ജ്ഞാനപീഠം ജേതാവ് അക്കിത്തം തപസ്യയുടെ അധ്യക്ഷനായിരുന്നത് ക്ഷമിക്കാവുന്ന കുറ്റമല്ലെന്ന എഴുത്തുകാരന്‍ അശോകന്‍ ചരുവിലിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സന്ദീപ് വാചസ്പതി. ചരിവുള്ള അശോകന് നേരിന്റെ പാതയിൽ സഞ്ചരിക്കുന്ന ഇതിഹാസകാരനോട് അസൂയ തോന്നുക സ്വാഭാവികമാണ്. എന്നാൽ അതിന്റെ പേരിൽ അദ്ദേഹത്തോട് ആജ്ഞാപിക്കാനും അദ്ദേഹത്തെ ശത്രുപക്ഷത്ത് നിർത്താനുമൊക്കെ മുതിരുന്നത് ഇത്തിരി കടന്ന കൈയ്യാണെന്നും സന്ദീപ് പറഞ്ഞു.
സാഹിത്യകാരന്‍മാർക്ക് ഇടത് രാഷ്ട്രീയം മാത്രമേ പാടുള്ളൂ എന്നാണ് ചാഞ്ഞു ചരിഞ്ഞും ഇടത് പക്ഷത്തിന് കുഴലൂത്ത് നടത്തുന്ന പാദസേവകന്റെ നിലപാട്. കമ്മ്യൂണിസമെന്ന പൊയ്ക്കാലിൽ കയറി നിവർന്ന് നിൽക്കുന്ന അശോകന് അങ്ങനെ തോന്നാം. പക്ഷേ നട്ടെല്ലുള്ളവന്റെയും മാനവികത ഉള്ളവരുടേയും, നാവ് പണയം വെക്കാത്തവരുടേയും കാര്യം അതല്ല. അതുകൊണ്ട്, ഒരു സിനിമയിൽ മോഹൻലാൽ പറഞ്ഞതേ അശോകനോടും പറയാനുള്ളൂ. മണ്ണിര അല്‍പ്പം കൊഴുത്തെന്ന് കരുതി രാജവെമ്പലാലയുടെ വീട്ടിൽ കയറി കല്യാണമാലോചിക്കരുതെന്നും സന്ദീപ് പറഞ്ഞു.
അശോകന്‍ ചരുവില്‍ എഴുതിയ പ്രത്യക്ഷത്തിലെ അക്കിത്തം എന്ന കുറിപ്പിലാണ് രൂക്ഷ വിമര്‍ശനമുള്ളത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗത്ത് നിലയുറപ്പിച്ചയാളാണ് അക്കിത്തമെന്നും കേരളത്തെ ജനാധിപത്യവത്കരിക്കുന്നതില്‍ അക്കിത്തത്തിന്റെ കവിതകള്‍ നല്‍കിയ സംഭാവനകള്‍ പരിശോധിക്കപ്പെടണമെന്നുമാണ് അശോകന്‍ ചരുവില്‍ ആവശ്യപ്പെടുന്നത്.
സന്ദീപ് വാചസ്പതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ചരിവുള്ള അശോകന് നേരിന്റെ പാതയിൽ സഞ്ചരിക്കുന്ന ഇതിഹാസകാരനോട് അസൂയ തോന്നുക സ്വാഭാവികമാണ്. എന്നാൽ അതിന്റെ പേരിൽ അദ്ദേഹത്തോട് ആജ്ഞാപിക്കാനും അദ്ദേഹത്തെ ശത്രുപക്ഷത്ത് നിർത്താനുമൊക്കെ മുതിരുന്നത് ഇത്തിരി കടന്ന കയ്യാണ്. ജ്ഞാനപീഠ ജേതാവായ മഹാകവിയോട് ക്ഷമിക്കാൻ തയ്യാറല്ലെന്നാണ് ചരുവിലാൻ പറയുന്നത്. അദ്ദേഹം സംഘപരിവാർ വേദി പങ്കിട്ടതാണത്രേ പ്രകോപനം. പക്ഷിരാജൻ ഗരുഡനും ഇയാംപാറ്റയും തമ്മിലുള്ള സാമ്യം രണ്ടു പേരും പറന്നു നടക്കും എന്നത് മാത്രമാണ്. അതു പോലെയാണ് ചരുവിലും മഹാകവി അക്കിത്തവും തമ്മിലുള്ള ബന്ധം. അതു കൊണ്ട് തരത്തിൽ പോയി കളിക്കുന്നതല്ലേ ചരുവിലേ നല്ലത്.
‘പക്ഷീന്ദ്രനുണ്ട് ഗരുഡനെന്നോർത്ത്
മക്ഷികക്കൂട്ടം മദിക്കും കണക്കിനെ’…
എന്നതു പോലെയാണ് മലയാള സാഹിത്യത്തറവാട്ടിൽ അങ്ങയുടെ സ്ഥാനം എന്ന് ഓർമ്മിപ്പിക്കട്ടെ…
അക്കിത്തം പു.ക.സയുടെ വേദിയിലായിരുന്നു വന്നിരുന്നതെങ്കിൽ നൊബേലിന് തന്നെ അർഹനാകുമായിരുന്നു?. സാഹിത്യകാരന്‍മാർക്ക് ഇടത് രാഷ്ട്രീയം മാത്രമേ പാടുള്ളൂ എന്നാണ് ചാഞ്ഞു ചരിഞ്ഞും ഇടത് പക്ഷത്തിന് കുഴലൂത്ത് നടത്തുന്ന പാദസേവകന്റെ നിലപാട്. കമ്മ്യൂണിസമെന്ന പൊയ്ക്കാലിൽ കയറി നിവർന്ന് നിൽക്കുന്ന അശോകന് അങ്ങനെ തോന്നാം. പക്ഷേ നട്ടെല്ലുള്ളവന്റെയും മാനവികത ഉള്ളവരുടേയും, നാവ് പണയം വെക്കാത്തവരുടേയും കാര്യം അതല്ല. അതുകൊണ്ട്, ഒരു സിനിമയിൽ മോഹൻലാൽ പറഞ്ഞതേ അശോകനോടും പറയാനുള്ളൂ. മണ്ണിര അല്‍പ്പം കൊഴുത്തെന്ന് കരുതി രാജവെമ്പലാലയുടെ വീട്ടിൽ കയറി കല്യാണമാലോചിക്കരുത്.
Post Your Comments