ന്യൂഡൽഹി: ഇസ്രോയുടെ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി 50-ാം ദൗത്യത്തിന് ഒരുങ്ങുന്നു. പിഎസ്എല്‍വി-സി48 ഡിസംബര്‍ 11 നാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നതെന്ന് ഇസ്രോ വ്യക്തമാക്കി. ആദ്യ ദൗത്യങ്ങളായ പിഎസ്എല്‍വി ഡി-1, ഡി-2, ഡി-3 എന്നിവക്കൊപ്പം 46 മറ്റ് ദൗത്യങ്ങളും നടത്തിയിരുന്നു. ഇതില്‍ രണ്ടു ദൗത്യങ്ങള്‍ പരാജയപ്പെട്ടിരുന്നതായും ഇസ്രോ പറഞ്ഞു.
50-ാം ദൗത്യത്തില്‍ 10 ഉപഗ്രഹങ്ങളെയാണ് വിക്ഷേപിക്കുന്നത്. ഇതില്‍ 9 ചെറു ഉപഗ്രഹങ്ങള്‍ വിദേശരാജ്യങ്ങളുടേതാണ്. എസ്എല്‍വി, എഎസ്എല്‍വി എന്നീ വിക്ഷേപണവാഹനങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ മികവുള്ള പിഎസ്എല്‍വി എന്ന വിക്ഷേപണ വാഹനം നിര്‍മ്മിച്ചതെന്നും ഇസ്രോ അറിയിച്ചു. നിലവില്‍ ഭൗമ ഉപഗ്രഹ വിക്ഷേപണവാഹനമായ ജിഎസ്എല്‍വിക്കൊപ്പം പ്രധാന വിക്ഷേപണങ്ങള്‍ക്ക് പിഎസ്എല്‍വി തുടര്‍ന്നും നിര്‍ണ്ണായകമായ പങ്ക് വഹിക്കുമെന്നും ഇസ്രോ പറഞ്ഞു
പി.എസ്.എൽ.വിയ്ക്ക് ചെറിയ ഉപഗ്രഹങ്ങളെ ജിയോ സ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിലേയ്ക്കും എത്തിക്കാൻ സാധിക്കുമെന്നും ഇസ്രോ വ്യക്തമാക്കി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്രോ ) വികസിപ്പിച്ചെടുത്ത് ഉപയോഗിക്കുന്ന എക്സ്പെൻഡബിൾ (ഒരു തവണമാത്രം ഉപയോഗിക്കാൻ കഴിയുന്നത്) വിഭാഗത്തിൽ പെട്ട വിക്ഷേപണ വാഹനമാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ. (ധ്രുവീയ ഉപഗ്രഹ വിക്ഷേപണ വാഹനം) അഥവാ പി.എസ്.എൽ.വി. സൺ സിങ്ക്രണസ് ഓർബിറ്റുകളിലേയ്ക്ക് ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായാണ് പി.എസ്.എൽ.വി വികസിപ്പിച്ചെടുത്തത്.
ഇതിനു വേണ്ടി വരുന്ന ചെലവ് വളരെ കൂടുതലായതിനാൽ പി.എസ്.എൽ.വിയ്ക്കു മുൻപു വരെ റഷ്യയിൽ നിന്നുമാത്രമേ സാമ്പത്തികമായി താങ്ങാൻ പറ്റുന്ന വിക്ഷേപണ സൗകര്യം ലഭിച്ചിരുന്നുള്ളൂ.
Post Your Comments